Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കോവിഡ്​ വാക്​സിൻ ഉടൻ വരും കുട്ടിപ്പാട്ടുമായി പൃഥ്വിരാജി​െൻറ മകൾ
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_right'കോവിഡ്​ വാക്​സിൻ ഉടൻ...

'കോവിഡ്​ വാക്​സിൻ ഉടൻ വരും' കുട്ടിപ്പാട്ടുമായി പൃഥ്വിരാജി​െൻറ മകൾ

text_fields
bookmark_border

കൊച്ചി: 'കോവിഡ്​ വാക്​സിൻ ഉടൻ വരും... കുട്ടികൾക്ക്​ ആദ്യം, കാരണം അവരാണ്​ ഏറ്റവും പ്രധാന​ം... ഇനി ആഘോഷിക്കാം' പൃഥ്വിരാജി​െൻറ മകൾ അലംകൃതയുടേതാണ്​ ഈ കുട്ടിപ്പാട്ട്​. ആറുവയസുകാരി​യുടെ ആരിലും പ്രത്യാശ നിറക്കുന്ന 'കോവിഡ് വാക്​സിൻ ഗാനം' പൃഥ്വിരാജ്​ ഇൻസ്​റ്റഗ്രാമിൽ പങ്കുവെക്കുകയായിരുന്നു.

കോവിഡ്​ വാക്​സിനെക്കുറിച്ച്​ പൃഥ്വിരാജ്​ പറഞ്ഞുനൽകിയ കാര്യങ്ങളാണ്​ അലംകൃതയുടെ പാട്ടിന്​ പിന്നിലെന്ന്​ താരം​ ഇൻസ്​റ്റഗ്രാമിൽ കുറിച്ചു. അല്ലിയോട്​ കോവിഡ്​ വാക്​സിനെക്കുറിച്ചും ഇൗ വർഷം അവസാനത്തോടെ എത്തുമെന്നതിനെക്കുറിച്ചും പൃഥ്വിരാജ്​ പറഞ്ഞിരുന്നു.

ആദ്യം ആർക്കും നൽകണം, എങ്ങനെ നൽകണം തുടങ്ങിയ കാര്യങ്ങളും അവൾ ദിവസവും ചോദിച്ചുകൊണ്ടിരുന്നു. കാര്യങ്ങളെല്ലാം മനസിലാക്കിയ ശേഷം അവൾ കോവിഡ്​ വാക്​സിനെക്കുറിച്ച്​ എഴുതിയ കവിത തന്നെ വിളിച്ച്​ കാണിക്കുകയായിരുന്നു. അക്ഷരതെറ്റുകളുണ്ടെങ്കിലും വാക്കുകളിലെ വികാരം പ്രകടമാണെന്നും പൃഥ്വിരാജ്​ ഇൻസ്​റ്റഗ്രാമിൽ കുറിച്ചു.

അലംകൃതയുടെ കോവിഡ്​ വാക്​സിൻ ഗാനം സമൂഹമാധ്യമങ്ങൾ ഇ​തിനോടകം ഏറ്റെടുത്തു.

ഒക്​ടോബർ 20ന്​ പൃഥ്വിരാജിന്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. 'ജനഗണമന' സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ്​ താരത്തിന്​ രോഗം സ്​ഥിരീകരിച്ചത്​. ഒരാഴ്​ചക്ക്​ ശേഷം പരിശോധന ഫലം​ നെഗറ്റീവാകുകയും​ ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prithiviraj SukumaranAlankritaCovid Vaccine Song
Next Story