ടോക്സിക് അളിയന്മാർ ആദ്യദിനം നേടിയത്; 'ഗുരുവായൂരമ്പല നടയിൽ'
text_fieldsപൃഥ്വിരാജ്, ബേസിൽ ജോസഫ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. മെയ് 16 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ആദ്യ മുതൽ അവസാന വരെ പ്രേക്ഷകരെ ഒരുപോലെ ചിരിപ്പിച്ച ചിത്രമെന്നാണ് പ്രേക്ഷകരുടെ പ്രതികരണം. ടോക്സിക്കായ രണ്ട് അളിയൻമാരുടെ കഥപറയുന്ന ചിത്രത്തിൽ നിഖില വിമലും അനശ്വര രാജനുമാണ് നായികമാർ.
മികച്ച ഓപ്പണിങ് കളക്ഷനോടെയാണ് ഗുരുവായൂരമ്പല നടിയിൽ പ്രദർശനം ആരംഭിച്ചിരിക്കുന്നത്. ഒന്നാം ദിവസം നാല് കോടി രൂപയാണ് ചിത്രം ഇന്ത്യയയിൽ നിന്ന് നേടിയത്. 3.8കോടിയാണ് കേരളത്തിലെ ഓപ്പണിങ് കളക്ഷൻ. ഈ വർഷം പുറത്തിറങ്ങിയതിൽ ഏറ്റവും കൂടുതൽ ഓപ്പണിങ് കളക്ഷൻ നേടുന്ന മൂന്നാമത്തെ ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. പൃഥ്വിരാജിന്റെ ആടുജീവിതം, മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻ എന്നിവയാണ് മറ്റു ചിത്രങ്ങൾ.
പൃഥ്വിരാജ്, ബേസിൽ ജോസഫ് , നിഖില വിമൽ, അനശ്വര എന്നിവരെ കൂടാതെ യോഗി ബാബു, ജഗദീഷ്, രേഖ, ഇർഷാദ്,സിജു സണ്ണി, സഫ്‌വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ് കെ യു എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ഗുരുവായൂരമ്പലനടയില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും, ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിനി ദിവാകര്‍, സംഗീതം അങ്കിത് മേനോന്‍, മേക്കപ്പ് സുധി സുരേന്ദ്രന്‍, ആര്‍ട്ട് ഡയറക്ടര്‍ സുനില്‍ കുമാര്‍. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം. അരുണ്‍ എസ് മണി ആണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍. പൃഥ്വിരാജിന്റെ ഗുരുവായൂര്‍ അമ്പലനടയില്‍ സെക്കന്റ് യൂണിറ്റ് ക്യാമറ അരവിന്ദ് പുതുശ്ശേരി, വിനോഷ് കൈമള്‍, സ്റ്റില്‍സ് ജസ്റ്റിന്‍, ഓൺലൈൻ മാർക്കറ്റിംഗ് ടെൻ ജി- എന്നിവരാണ് ചിത്രത്തിലെ മറ്റു അണിയറപ്രവർത്തകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.