ജഗദീഷേട്ടനേയും ബൈജു ചേട്ടനേയും പോലെ ആകണമെന്നാണ് എന്റെ പ്രാർഥന; വേദിയെ ചിരിപ്പിച്ച് പൃഥ്വിരാജ്
text_fieldsഗുരുവായൂരമ്പലനടയിൽ സിനിമയിൽ തനിക്കൊപ്പം അഭിനയിച്ച ജഗദീഷ്, ബൈജു എന്നിവരെക്കുറിച്ച് നടൻ പൃഥ്വിരാജ്. പ്രായം കൂടുന്തോറും ഷർട്ടിലെ ഡിസൈൻ കൂടുന്ന ജഗദീഷേട്ടനും അതുപോലെ പ്രായം കൂടുന്തോറും പുച്ഛം കൂടി വരുന്ന ബൈജു ചേട്ടനുമെന്നാണ് ഇരുവരേയും നടൻ വിശേഷിപ്പിച്ചത്. പുതുതലമുറക്കൊപ്പം സിനിമയിൽ ഇപ്പോഴും തിളങ്ങി നിൽക്കുന്ന ജഗദീഷേട്ടനെയും ബൈജു ചേട്ടനേയും പോലെ ആകണമെന്നാണ് തന്റെ പ്രാർഥനയെന്നും പൃഥ്വിരാജ് ഗുരുവായൂരമ്പലനടയിൽ സിനിമയുടെ വിജയാഘോഷവേളയിൽ പറഞ്ഞു.
'പ്രായം കൂടുന്തോറും ഷർട്ടിലെ ഡിസൈൻ കൂടുന്ന ജഗദീഷേട്ടനും അതുപോലെ പ്രായം കൂടുന്തോറും പുച്ഛം കൂടി വരുന്ന ബൈജു ചേട്ടനും ഇവിടെയുണ്ട്. വ്യക്തിപരമായി എനിക്ക് നല്ല അടുപ്പമുള്ളവരാണ് ഇവർ. വളരെ ചെറുപ്പം മുതൽ കാണുന്നവരാണ്. രണ്ടു പേരോടൊപ്പവും ഇന്നും സിനിമയിൽ സജീവമായി അഭിനയിക്കാൻ സാധിക്കുന്നു എന്നു പറയുന്നത് എനിക്ക് വലിയ പാഠമാണ്. കാരണം ജഗദീഷേട്ടൻ ചെറിയ പിള്ളേർക്കൊപ്പം അഭിനയിക്കുമ്പോൾ അവരുടെ ടൈംലൈനിൽ ഉള്ള അഭിനേതാവ് ആണ്. ബൈജു ചേട്ടൻ ഇന്നും വിപിൻ ദാസിന്റെ സിനിമയിൽ അഭിനയിക്കുമ്പോൾ വിപിൻ ദാസിന്റെ ഗ്രാമറിൽ ഉള്ള ആക്ടറാണ്. അതുപോലെ ആകണേ ഞാനും എന്നാണ് എന്റെ പ്രാർഥന'- പൃഥ്വിരാജ് പറഞ്ഞു.
ജയ ജയ ജയ ജയ ഹേ ശേഷം വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രമാണ് ഗുരുവായൂരമ്പലനടയിൽ. മെയ് 16 ന് തിയറ്ററുകളിലെത്തിയ ചിത്രം തിയറ്ററുകളിൽ വൻ വിജയമായിരുന്നു. ചിത്രത്തിൽ ബേസിൽ ജോസഫ്, നിഖില വിമല്‍, അനശ്വര രാജന്‍, രേഖ, ഇര്‍ഷാദ്,സിജു സണ്ണി, സഫ്വാന്‍, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, മനോജ് കെ യു, തമിഴ് താരം യോഗി ബാബു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് കോമഡി - എന്റര്‍ടെയ്നര്‍ വിഭാഗത്തിലുള്ളതാണ് ചിത്രം നിർമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.