Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അവഞ്ചേഴ്​സ്​ നിർമാതാക്കളൊരുക്കുന്ന സീരീസ്​ ചിത്രീകരണത്തിനിടെ പ്രിയങ്ക ചോപ്രക്ക്​ പരിക്ക്​
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_rightഅവഞ്ചേഴ്​സ്​...

അവഞ്ചേഴ്​സ്​ നിർമാതാക്കളൊരുക്കുന്ന സീരീസ്​ ചിത്രീകരണത്തിനിടെ പ്രിയങ്ക ചോപ്രക്ക്​ പരിക്ക്​

text_fields
bookmark_border

ലോകത്തിലെ ഏറ്റവും വലിയ ഹിറ്റ്​ സിനിമയായ അവഞ്ചേഴ്​സ്​ എൻഡ് ഗെയിമിന്​ ശേഷം റൂസോ ബ്രദേഴ്​സ്​ നിർമിക്കുന്ന ആമസോൺ പ്രൈം സീരീസാണ്​ സിറ്റഡൽ. ആക്ഷൻ ഡ്രാമ ഗണത്തിൽ പെടുന്ന സീരീസിൽ ബോളിവുഡ്​ സൂപ്പർതാരം പ്രിയങ്ക ചോപ്രയും പ്രധാന വേഷത്തിലുണ്ട്​. ലണ്ടനിൽ പുരോഗമിക്കുന്ന വെബ്​ സീരീസി​െൻറ ഷൂട്ടിങ് വിശേഷങ്ങൾ നടി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്​.

എന്നാൽ, വെബ്​ സീരീസിലെ ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റതി​െൻറ ചിത്രങ്ങളും താരം ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്​തിരിക്കുകയാണ്​​. മുഖത്ത്​ മണ്ണ്​ പറ്റിയതും ചോരയൊലിക്കുന്നതുമായ ചിത്രങ്ങളാണ്​ പങ്കുവെച്ചത്​. എന്നാൽ, അതിനൊപ്പം ത​െൻറ ആരാധകർക്കുവേണ്ടി ഒരു ചോദ്യവും താരം നൽകിയിരുന്നു. യഥാർഥ പരിക്കും മേക്കപ്പും ഏതാണെന്നായിരുന്നു ചോദ്യം. ഒടുവിൽ പ്രിയങ്ക തന്നെ അതിന്​ മറുപടി നൽകി. താരത്തി​െൻറ നെറ്റിയിലേറ്റ മുറിവായിരുന്നു യഥാർത്ഥത്തിലുള്ളത്​.


ഗെയിം ഓഫ് ത്രോൺസ് എന്ന വിഖ്യാത വെബ്​ സീരീസിലെ പ്രധാന താരമായ റിച്ചാർഡ് മാഡൻ ആണ് സിറ്റഡലിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.​ വലിയ ബജറ്റിലൊരുങ്ങുന്ന സീരീസ്​ പ്രിയങ്കയുടെ കരിയറിലെ മറ്റൊരു പൊൻതൂവലാകുമെന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Priyanka ChopraCitadel
News Summary - Priyanka Chopra gets injured while shooting
Next Story