സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ നടി പ്രിയങ്ക ചോപ്രക്ക് പരിക്ക്
text_fieldsസിനിമ ചിത്രീകരണത്തിനിടെ നടി പ്രിയങ്ക ചോപ്രക്ക് പരിക്ക്. ദ ബ്ലഫ് എന്ന ചിത്രത്തിലെ സംഘട്ടനരംഗം ചിത്രീകരിക്കവെയാണ് കഴുത്തിന് മുറിവേറ്റത്. പ്രിയങ്ക തന്നെയാണ് സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവെച്ചുകൊണ്ട് ഇക്കാര്യം വെളിപ്പെടുത്തിയത്.'എന്റെ ജോലിയിലെ പ്രഫഷനൽ അപകടങ്ങൾ' എന്ന് കുറിച്ചുക്കൊണ്ടാണ് ചിത്രം പങ്കുവെച്ചത്.
നേരത്തെ, പ്രിയങ്ക ചോപ്ര 'ദ ബ്ലഫ്' എന്ന സിനിമയുടെ പിന്നാമ്പുറ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.സിനിമയുടെ ക്ലാപ്പ് ബോർഡ്, സംവിധായകൻ ഫ്രാങ്ക് ഇ ഫ്ളവേഴ്സ്, ഛായാഗ്രാഹകൻ ഗ്രെഗ് ബാൾഡി എന്നിവരായിരുന്നു ദൃശ്യത്തിൽ.ദ ബ്ലഫിന് കൂടാതെ ഹെഡ് ഓഫ് സ്റ്റേറ്റ് എന്ന ഹോളിവുഡ് ചിത്രത്തിലും പ്രിയങ്ക അഭിനയിക്കുന്നുണ്ട്. ഇദ്രിസ് എൽബ, ജോൺ സിന എന്നിവരാണ് ഹെഡ് ഓഫ് സ്റ്റേറ്റിലെ മറ്റു താരങ്ങൾ.
സോഷ്യൽ മീഡിയയിൽ സജീവമാണ് പ്രിയങ്ക ചോപ്ര. സിനിമ വിശേഷങ്ങൾ കൂടാതെ സ്വകാര്യ സന്തോഷങ്ങളും പങ്കുവെക്കാറുണ്ട്. ദിവസങ്ങൾക്ക് മുമ്പ് അമ്മ മധു ചോപ്രക്ക് പിറന്നാൾ ആശംസ നേർന്നുകൊണ്ട് വൈകാരികമായ കുറിപ്പ് പങ്കുവെച്ചിരുന്നു. ഞാനിതുവരെ കണ്ടുമുട്ടിയവരില്‍ ഏറ്റവും അതിശയിപ്പിച്ച വനിത എന്നാണ് അമ്മയെ കുറിച്ച് പറഞ്ഞത്. 'പ്രസരിപ്പും മര്യാദയുമുള്ള നിങ്ങളുടെ രീതികള്‍ ഞങ്ങളിലേക്ക് പകര്‍ന്നതിന് നന്ദി, ഞങ്ങളിലെ ഏറ്റവും മികച്ച പതിപ്പായി മാറാന്‍ ഞങ്ങളെ സഹായിച്ചതിന് നന്ദി, ഞങ്ങളുടെ തറവാട്ടമ്മ, ഞങ്ങളുടെ നായിക, എന്റെ അമ്മ, പിറന്നാളാശംസകള്‍' എന്നായിരുന്നു പ്രിയങ്കയുടെ കുറിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.