കർഷകർ ഇന്ത്യയുടെ 'ഭക്ഷ്യസൈന്യം', പ്രക്ഷോഭത്തിന് പിന്തുണയുമായി പ്രിയങ്ക ചോപ്ര
text_fieldsന്യൂഡൽഹി: സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണയുമായി ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. ഇന്ത്യയുടെ ഭക്ഷ്യസൈന്യമാണ് കര്‍ഷകര്‍ എന്നാണ് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. കര്‍ഷക സമരത്തെ ശക്തമായി പിന്തുണച്ച നടനും ഗായകനുമായ ദില്‍ജിത്ത് ദൊസാഞ്ജിന്റെ ട്വീറ്റ് പങ്കുവച്ചു കൊണ്ടാണ് താരത്തിന്‍റെ പ്രതികരണം.
Our farmers are India's Food Soldiers. Their fears need to be allayed. Their hopes need to be met. As a thriving democracy, we must ensure that this crises is resolved sooner than later. https://t.co/PDOD0AIeFv
— PRIYANKA (@priyankachopra) December 6, 2020
"നമ്മുടെ കര്‍ഷകര്‍ ഇന്ത്യയുടെ ഭക്ഷ്യസൈന്യമാണ്. അവരുടെ ഭയത്തെ ഇല്ലാതാക്കിയേ മതിയാകൂ. അവരുടെ പ്രതീക്ഷകള്‍ നിറവേറ്റുകയും വേണം. വളര്‍ന്നു കൊണ്ടിരിക്കുന്ന ജനാധിപത്യ രാഷ്ട്രം എന്ന നിലയില്‍ ഈ പ്രതിസന്ധി വേഗത്തില്‍ പരിഹരിക്കുമെന്ന് നാം ഉറപ്പുവരുത്തേണ്ടതുണ്ട്" എന്നാണ് പ്രിയങ്കയുടെ ട്വീറ്റ്.
കർഷക സമരത്തെ പിന്തുണച്ച ദില്‍ജിത്തിനെ വിമർശിച്ചുകൊണ്ട് കങ്കണ റണാവത്ത് രംഗത്തെത്തിയിരുന്നു. കടുത്ത ബി.ജെ.പി അനുഭാവിയായി അറിയപ്പെടുന്ന കങ്കണയും സമരത്തെ പിന്തുണച്ച ദിൽജിത്തും തമ്മിൽ കഴിഞ്ഞ ആഴ്ച ട്വിറ്ററിൽ ഇതേച്ചൊല്ലി പഞ്ചാബിയിൽ രൂക്ഷമായ വാക്പോര് നടന്നിരുന്നു. കർഷകസമരത്തെ രൂക്ഷമായ ഭാഷയിലാണ് കങ്കണ വിമർശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.