പ്രിയങ്കയുടെ മരണം: ഉണ്ണി പി. ദേവിന്‍റെ മാതാവിന്‍റെ അറസ്റ്റ് വൈകുന്നുവെന്ന് പരാതി
text_fieldsഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്യമഹത്യ ചെയ്ത പ്രിയങ്കയുടെ കേസില്‍ പ്രതി ഉണ്ണി പി ദേവിന്‍റെ മാതാവിന്‍റെ അറസ്റ്റ് വൈകുന്നതായി പരാതി. ഉണ്ണി പി ദേവിന്‍റെ മാതാവ് ശാന്തക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ് വൈകുന്നതെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസമാണ് ഇരുവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് ഉണ്ണിയെ അറസ്റ്റ് ചെയ്ത് തെളിവെടുപ്പ് നടത്തിയിരുന്നു.
ഉണ്ണിയെ പോലെ തന്നെ ശാന്തക്കും പ്രിയങ്കയുടെ മരണത്തില്‍ പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം. പ്രിയങ്കയുടെ മരണത്തിന് തൊട്ടുമുന്‍പ് നടന്ന ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ പ്രിയങ്കയെ മര്‍ദിച്ചത് ശാന്തയാണ്. ഇക്കാര്യം പ്രിയങ്ക തന്നെയാണ് ആത്മഹത്യക്ക് മുമ്പ് പൊലീസിന് നേരിട്ട് മൊഴി നല്‍കിയത്. അതിനാല്‍ ശാന്തയുടെ അറസ്റ്റ് കേസില്‍ പ്രധാനമാണ്. എന്നാല്‍ ഉണ്ണിയുടെ ചോദ്യം ചെയ്യല്‍ കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞിട്ടും ശാന്തയെ അറസ്റ്റ് ചെയ്യാത്തതിലാണ് പ്രിയങ്കയുടെ കുടുംബം ആശങ്ക പ്രകടപ്പിച്ചത്.
മെയ് 25നാണ് ഉണ്ണി രാജന്‍ പി. ദേവിനെ അറസ്റ്റു ചെയ്യുന്നത്. ഉണ്ണി കോവിഡ് നെഗറ്റീവ് ആയതിനു ശേഷമാണ് അറസ്റ്റ് നടന്നത്. ഉണ്ണിയും അമ്മയും ഒരേ ദിവസമാണ് കോവിഡ് പോസറ്റീവ് ആയത്. അങ്ങനെയാണെങ്കില്‍ ശാന്ത പോസ്റ്റീവായിട്ട് 18 ദിവസം കഴിഞ്ഞിട്ടുണ്ട്. അറസ്റ്റ് മനപ്പൂര്‍വ്വം വൈകിക്കുന്നതാണെന്ന് ആരോപിച്ച് പ്രിയങ്കയുടെ വീട്ടുകാര്‍ കേസന്വേഷിക്കുന്ന നെടുമങ്ങാട് ഡി.വൈ.എസ്.പിയെ ആശങ്ക അറിയിച്ചിട്ടുണ്ട്.
എന്നാല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വൈകുന്നതാണ് അറസ്റ്റ് വൈകാൻ കാരണമായി പൊലീസ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.