ദേവദൂതൻ ദേശീയ പുരസ്കാരത്തിനായി മത്സരിക്കും -സിയാദ് കോക്കർ
text_fieldsദേവദൂതൻ സിനിമ ദേശീയ പുരസ്കാരത്തിനായി മത്സരിക്കുമെന്ന് നിർമാതാവ് സിയാദ് കോക്കർ. ചിത്രം പുരസ്‌കാരത്തിന് അർഹതപ്പെട്ടതാണെന്നും അതിനുള്ള നിയമങ്ങൾ അറിയില്ലെന്നും എന്നാൽ ചിത്രത്തിന് വേണ്ടി പോരാടുമെന്നും സിയാദ് കോക്കർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
'ദേവദൂതൻ ദേശീയ പുരസ്കാരത്തിനായി മത്സരിക്കും. ചിത്രത്തിന് അതിനുള്ള അർഹതയുണ്ട്. അതിനുള്ള നിയമങ്ങൾ എന്താണെന്ന് അറിയില്ല. പക്ഷേ നിയമങ്ങൾ പൊളിച്ചെഴുതാൻ എന്നെക്കൊണ്ട് സാധിച്ചെന്നിരിക്കും. നിയമപരമായ വഴികളുണ്ട്, പ്രിയങ്കരനായ സുരേഷ് ഗോപിയുണ്ട്, സർക്കാരിനെ സമീപിക്കാം. നിയമപരമായി ഞാൻ പോരാടിക്കഴിഞ്ഞാൽ സർക്കാരിന് വിരോധം തോന്നാത്ത തരത്തിൽ അംഗീകരിക്കാം. സിബി മലയിൽ, രഘുനാഥ് പലേരി, വിദ്യാസാഗർ തുടങ്ങിയവർ ദേശീയപുരസ്കാരം അർഹിക്കുന്നുണ്ട്. സിനിമയിൽ വർക്കുചെയ്ത എല്ലാവരും അത് അർഹിക്കുന്നു. ഞാൻ എന്തായാലും പോരാടും', സിയാദ് കോക്കർ പറഞ്ഞു.
സിബി മലയിലിന്റെ സംവിധാനത്തിൽ കോക്കേഴ്സ് മീഡിയ എന്റർടെയ്ൻമെന്റ് 24 വർഷങ്ങൾക്ക് ശേഷം വീണ്ടും പ്രേക്ഷകരിലേക്ക് എത്തിച്ച മോഹൻലാൽ ചിത്രം ദേവദൂതന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.ഒ.ടി.ടി പ്ലേയുടെ റിപ്പോർട്ട് പ്രകാരം റീ റീലീസ് ചെയ്ത ചിത്രത്തിന്റെ ഓപ്പണിങ് കളക്ഷൻ 50 ലക്ഷമാണ്. കേരള ബോക്സ് ഓഫീസിൽ മാത്രം 30 ലക്ഷമാണ് നേടിയിരിക്കുന്നത്. ബാക്കി 20 ലക്ഷം ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ നിന്നും ജിസിസി രാജ്യങ്ങളിൽ നിന്നുമുള്ള കളക്ഷനാണ്.
2000-ൽ പുറത്തിറങ്ങിയ ദേവദൂതന് അന്ന് പ്രേക്ഷക ശ്രദ്ധനേടാനായില്ല. ഒരു ഹോളിവുഡ് സിനിമ കാണുന്ന പ്രതീതി നൽകി എന്നാണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ച വിദ്യാസാഗർ സിനിമ കണ്ടതിന് ശേഷം അഭിപ്രായപ്പെട്ടത്.അതേസമയം, പ്രേക്ഷകരുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണം ലഭിച്ചതോടെ ചിത്രത്തിന്റെ സ്ക്രീനുകളുടെ എണ്ണം വർധപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.