Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഷിംല ഫിലിം...

ഷിംല ഫിലിം ഫെസ്റ്റിവലില്‍ 'പുള്ള്' മികച്ച ഇന്ത്യന്‍ സിനിമ

text_fields
bookmark_border
ഷിംല ഫിലിം ഫെസ്റ്റിവലില്‍ പുള്ള് മികച്ച ഇന്ത്യന്‍ സിനിമ
cancel

ആറാമത് ഷിംല ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ റിയാസ് റാസും പ്രവീണ്‍ കേളിക്കോടനും ചേര്‍ന്ന് സംവിധാനം ചെയ്ത 'പുള്ള്' മികച്ച ഇന്ത്യന്‍ സിനിമയായി തെരഞ്ഞെടുത്തു.

ഫസ്റ്റ്​ക്ലാപ്പ് എന്ന സിനിമ-സാംസ്‌കാരിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ പൊതുജനങ്ങളില്‍ നിന്നും ഫണ്ട് ശേഖരിച്ചാണ് 'പുള്ള്' നിര്‍മിച്ചത്. പ്രകൃതിസംരക്ഷണവും ആഗോളതാപനവും കാലവസ്ഥ വ്യതിയാനങ്ങളും ചര്‍ച്ചചെയ്യുന്ന ചിത്രം വടക്കൻ കേരളത്തിന്‍റെ അനുഷ്ഠാനകലയായ തെയ്യത്തിന്‍റെ പശ്ചാത്തലത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഷബിതയുടേതാണ് കഥ. തിരക്കഥ- വിധു ശങ്കര്‍, ബിജീഷ് ഉണ്ണി, ശാന്തകുമാര്‍, ഷബിത. ഛായാഗ്രാഹകന്‍- അജി വാവച്ചന്‍. റെയ്‌ന മരിയ, സന്തോഷ് സരസ്സ്, ധനില്‍ കൃഷ്ണ, ലതാ സതീഷ്, ആനന്ദ് ബാല്‍ എന്നിവരാണ് അഭിനേതാക്കള്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pullu movieShimla International Film Destival
Next Story