പുണെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ സിനിമ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് 'ആണ്ടാള്‍'
text_fieldsഇരുപതാമത് പുണെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ സിനിമ വിഭാഗത്തിലേക്ക് മലയാള സിനിമയായ ആണ്ടാള്‍ തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും പ്രാന്തപ്രദേശങ്ങളില്‍ ഇന്നും ദുരിതജീവിതം നയിക്കുന്ന ശ്രീലങ്കന്‍ തമിഴരുടെ കഥപറയുന്ന സിനിമയാണ് ആണ്ടാൾ.
ആയിരത്തി എണ്ണറുകളില്‍ ബ്രീട്ടീഷുകാര്‍ ശ്രീലങ്കയിലേക്ക് തോട്ടംതൊഴിലിനായി കൊണ്ടുപോയ തമിഴരെ 1964ല്‍ ശാസ്ത്രിസിരിമാവോ ഒപ്പിട്ട ഉടമ്പടി പ്രകാരം മൂന്ന് തലമുറക്ക് ശേഷം കൈമാറ്റം ചെയ്തു. കേരളത്തിലെ നെല്ലിയാമ്പതി, ഗവി, കുളത്തുപുഴ, തുടങ്ങിയ കാടുകളിലും രാമേശ്വരം പോലുള്ള അപരിഷ്‌കൃത ഇടങ്ങളിലും അവരെ കൂട്ടത്തോടെ പുനരധിവസിച്ചു. കാടിനോടും പ്രതികൂല ജീവിത ആവാസവ്യവസ്ഥകളോടും പൊരുതി അവര്‍ അതിജീവിച്ചു. അപര്യാപ്തമായ പരിഗണനങ്ങള്‍ക്കപ്പുറത്ത് സ്വന്തം നാട്, മണ്ണ്, പെണ്ണ്, കുടുംബം, സ്വത്വം തുടങ്ങിയ ജീവിതബന്ധങ്ങളുടെ ശൈഥില്യങ്ങള്‍ അവരെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. ജ
നിച്ചുകളിച്ചു വളര്‍ന്ന മണ്ണില്‍ മനസ്സ് ആണ്ടുപോയ മനുഷ്യരുടെ അസ്വസ്തതകളാണ് ആണ്ടാള്‍ പറയുന്നത്. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ചരിത്രപരമായ ആഭ്യന്തരപ്രശ്‌നങ്ങള്‍ തൊട്ട് എല്‍.ടി.ടിഇയും രാജീവ്ഗാന്ധിവധവും യുദ്ധവും തീവ്രവാദവും തുടങ്ങി ലോകത്തെമ്പാടും നടക്കുന്ന അഭയാര്‍ത്ഥി ജീവിതത്തിന്റെ അനുരണനങ്ങള്‍ ഏതുവിധം ശ്രീലങ്കന്‍ തമിഴനെ ബാധിക്കുന്നുവെന്ന് പറയുന്ന ചിത്രമാണ് ആണ്ടാള്‍
2018ലെ സംസ്ഥാന സര്‍ക്കാറിന്റെ മികച്ച സിനിമയ്ക്കുള്ള അവര്‍ഡ് കരസ്ഥമാക്കിയ കാന്തന്‍ ദ ലവര്‍ ഓഫ് കളറിന്റെ അണിയറ പ്രവര്‍ത്തകരുടെ രണ്ടാമത്തെ സിനിമയാണ് ആണ്ടാള്‍. മലയാളത്തിലെ പ്രമുഖ നടീനടന്മമാരായ ഇര്‍ഷാദ് അലി, അബിജ, ധന്യ അനന്യ, സാദിഖ് തുടങ്ങിയവര്‍ക്കൊപ്പം ശീലങ്കന്‍ തമിഴരും ചിത്രത്തില്‍ വേഷമിടുന്നു.
ഹാര്‍ട്ടിക്രാഫ്റ്റ് എന്റര്‍ടൈനിന്റെ ബാനറില്‍ ഇര്‍ഷാദ് അലിയും അന്‍വന്‍ അബ്ദുള്ളയുമാണ് സിനിമ നിര്‍മ്മിക്കുന്നത്. ഷെറീഫ് ഈസയാണ് സംവിധായകന്‍. പ്രമോദ് കൂവേരി രചന നിര്‍വ്വഹിക്കുന്നു. ഛായാഗ്രഹണം: പ്രിയന്‍. എക്‌സിക്യൂട്ടീവ് പ്രോഡ്യൂസര്‍: വിനു കാവനാട്ട്, നിശാന്ത് എ.വി. മ്യൂസിക്: രഞ്ജിന്‍ രാജ്, എഡിറ്റിംഗ്: പ്രശോഭ്,സൗണ്ട് ഡിസൈൻ : എം ഷൈജു.
ഇരുപതാമത് ധാക്ക ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ലോക സിനിമ വിഭാഗത്തിലും യു.എസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ഇതിന് മുൻപ് സിനിമ പ്രദർശിപ്പിച്ചിരുന്നു. മാർച്ച് മൂന്ന് മുതൽ പത്തു വരെയാണ് പൂനെ ഫിലിം ഫെസ്റ്റിവൽ. ഇന്ത്യൻ പ്രീമിയർ ആയിട്ടാണ് പൂനെയിൽ സിനിമ പ്രദർശിപ്പിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.