പുനീത്: മലയാളത്തെ എന്നും സ്നേഹിച്ച നടൻ
text_fieldsബംഗളൂരു: മലയാള സിനിമാ മേഖലയുമായി അടുത്ത ബന്ധമായിരുന്നു പുനീത് പുലർത്തിയിരുന്നത്. 2015ൽ മോഹന്‍ലാലിനൊപ്പം മൈത്രി എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രം മൈ ഹീറോ മൈത്രി എന്ന പേരിൽ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യ്തിരുന്നു. മലയാളത്തിലേക്ക് മൊഴിമാറ്റിയ ഇഷ്ടം എനിക്കിഷ്ടം, ജാക്കി തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.
കന്നഡ സിനിമയിൽ ഏറ്റവും ജനപ്രതീയുള്ള നടനും ഏറ്റവും കൂടുതൽ പ്രതിഫലവും വാങ്ങുന്ന സൂപ്പർ താരങ്ങളിലൊരാളുമാണ് പുനീത്. രാജ്കുമാറും മലയാളിയായ പാർവതി തിരുവോത്തും പ്രധാന കഥാപത്രങ്ങളായത്തിയ മിലാന എന്ന 2007ലിറങ്ങിയ കന്നഡ ചിത്രം ഇഷ്ടം എനിക്കിഷ്ടം എന്ന പേരിൽ മലയാളത്തിൽ മൊഴിമാറ്റം നടത്തി റീലിസ് ചെയ്തിരുന്നു. ജാക്കി എന്ന ചിത്രത്തിൽ ഭാവനക്കൊപ്പവും അരസു എന്ന ചിത്രത്തിൽ മീരാജാസ്മിനുമൊപ്പം അഭിനയിച്ചു.
മലയാളത്തിലെ പ്രമുഖ ജ്വല്ലറിയുടെ കന്നഡ പരസ്യത്തിലും അഭിനയിച്ചിട്ടുണ്ട്. ഫിറ്റ്നസിൽ ശ്രദ്ധിക്കുന്ന നടെൻറ ജിം പരിശീലനത്തിെൻറ വീഡിയോകളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. എല്ലാവർഷവും ആരാധകർക്കൊപ്പമാണ് ജന്മദിനം ആഘോഷിച്ചിരുന്നത്. വീട്ടിലേക്ക് ആരാധകരെത്തിയാൽ അവരെ സ്വീകരിക്കാനും അദ്ദേഹം മറന്നിരുന്നില്ല.
2012ൽ പ്രകൃതി എൻ ബൻവാസിയുമായി ചേർന്ന് ഡോ. രാജ്കുമാർ എന്ന പേരിൽ പിതാവിെൻറ ജീവചരിത്രവും എഴുതി പുസ്തകമായി പ്രസിദ്ധീകരിച്ചു. ബംഗളൂരു നഗരത്തിലെ ഒാട്ടോയിലും ബസുകളിലും കടകളിലും ടാക്സികളിലുമൊക്കെ പുനീതിെൻറ ഹിറ്റ് ഗാനങ്ങളാണ് എപ്പോഴും കേൾക്കാറുള്ളത്. പാട്ടിലൂടെയും അഭിനയത്തിലൂടെയും സാമൂഹിക പ്രവർത്തനത്തിലൂടെയും ജനഹൃദയങ്ങൾ കീഴടക്കിയ പുനീതിെൻറ വിയോഗം സിനിമ മേഖലക്ക് നികത്താനാകാത്ത നഷ്ടമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.