പുഷ്പ ഇന്റർനാഷണൽ ലെവൽ; ആഗോള കളക്ഷന്‍ 1500 കോടിയിലേക്ക്, ഇന്ത്യയിൽ നിന്ന് നേടിയത്‍?
text_fieldsബോക്സോഫീസിൽ വിജയ കുതിപ്പ് തുടരുകയാണ് അല്ലു അർജുൻ ചിത്രം പുഷ്പ 2. ഡിസംബർ അഞ്ചിന് പാൻ ഇന്ത്യൻ റിലീസായി തിയറ്ററുകളിലെത്തിയ ചിത്രം ആഗോളതലത്തിൽ 1500 കോടിയിലേക്ക് അടുക്കുകയാണ്. ഇതിനോടകം 1,409 കോടി നേടിയതായി ചിത്രത്തിന്റെ നിർമാണ കമ്പനിയായ മൈത്രി മൂവിമേക്കേഴ്സ് പറയുന്നു.
ഇന്ത്യയിൽ നിന്നും മികച്ച കളക്ഷനാണ് പുഷ്പ 2 ന് ലഭിക്കുന്നത്. ചിത്രം 1000 കോടിയിലേക്ക് അടുക്കുകയാണ്. നിലവിൽ 929 കോടിയാണ് പുഷ്പ 2 ഇന്ത്യയിലെ കളക്ഷൻ. 12 ദിവസത്തെ കളക്ഷനാണിത്. ശനി, ഞായർ ദിവസങ്ങളിലായി 63.3, 76.6 കോടി രൂപയാണ് ചിത്രം സമാഹരിച്ചത്.
പുഷ്പയുടെ തെലുങ്ക് പതിപ്പിനേക്കാള്‍ കൂടുതല്‍ കളക്ഷന്‍ നേടിയിരിക്കുന്നത് ഹിന്ദി പതിപ്പാണ്. പുഷ്പ ആദ്യഭാഗത്തിന്റെ ആഗോള കളക്ഷൻ 350 കോടിയോളമായിരുന്നു. ഈ തുക രണ്ട് ദിവസം കൊണ്ട് പുഷ്പ 2 മറികടന്നിരുന്നു. കേരളത്തിൽ നിന്നും മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് പുഷ്പ 2 കേരളത്തിലെത്തിച്ചത്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സുനില്‍, ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.