Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഅല്ലു അര്‍ജുന്‍- ഫഹദ്...

അല്ലു അര്‍ജുന്‍- ഫഹദ് ഫാസില്‍ ടീം ഒന്നിക്കുന്ന പുഷ്​പയുടെ ആദ്യ ഭാഗം റിലീസ്​ ഡിസംബറിൽ

text_fields
bookmark_border
അല്ലു അര്‍ജുന്‍- ഫഹദ് ഫാസില്‍ ടീം ഒന്നിക്കുന്ന പുഷ്​പയുടെ ആദ്യ ഭാഗം റിലീസ്​ ഡിസംബറിൽ
cancel

ഹൈദരാബാദ്: അല്ലു അര്‍ജുന്‍- ഫഹദ് ഫാസില്‍ ടീം ഒന്നിക്കുന്ന പുഷ്​പയുടെ ആദ്യ ഭാഗം റിലീസിന് ഒരുങ്ങുന്നു. ക്രിസ്​മസിനാണ്​ ചിത്രം റിലീസ് ചെയ്യുന്നത്. ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയില്‍ വില്ലനായിട്ടാണ് ഫഹദ് എത്തുന്നത്.രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ചിത്രത്തിനായി 70 കോടി രൂപയാണ് അല്ലു പ്രതിഫലമായി വാങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 250 കോടി രൂപ ചെലവിലാണ്​ ചിത്രം ഒരുക്കുന്നത്.

മൈത്രി മൂവി മേക്കേഴ്‌സിന്‍റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് പുഷ്​പ നിര്‍മിക്കുന്നത്​. മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത്.

ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്‍റെ സംഗീതം സംവിധാനവും സൗണ്ട് ട്രാക്കും നിര്‍വഹിയ്ക്കുന്നത്. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സൗണ്ട് എന്‍ജിനീയറായി പ്രവൃത്തിയ്ക്കുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് കാര്‍ത്തിക് ശ്രീനിവാസ് ആണ്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pushpa
News Summary - pushpa releasing december
Next Story