Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഅഞ്ച്​ സംവിധായകർ...

അഞ്ച്​ സംവിധായകർ ഒന്നിച്ച 'പുത്തം പുതു കാലൈ' ട്രെയിലർ പുറത്തുവിട്ടു; റിലീസ്​ ആമസോൺ പ്രൈമിൽ

text_fields
bookmark_border
അഞ്ച്​ സംവിധായകർ ഒന്നിച്ച പുത്തം പുതു കാലൈ ട്രെയിലർ പുറത്തുവിട്ടു; റിലീസ്​ ആമസോൺ പ്രൈമിൽ
cancel

അഞ്ച്​ സംവിധായകൻ ഒന്നിക്കുന്ന ആന്തോളജി സിനിമയായ 'പുത്തം പുതു കാലൈ'യുടെ ട്രെയിലർ പുറത്തുവിട്ടു. ആമസോൺ പ്രൈമിലൂടെ ഇൗ മാസം 16ാം തീയതി ചിത്രം ലോകമെമ്പാടുമായി റിലീസ്​ ചെയ്യും. ഗൗതം വാസുദേവ്​ മേനോൻ, സുധ കൊങ്കര, സുഹാസിനി മണിരത്​നം, രാജീവ്​ മേനോൻ, കാർത്തിക്​ സുബ്ബരാജ്​ എന്നീ തമിഴിലെ അഞ്ച്​ പ്രമുഖ സംവിധായകരാണ്​​ അഞ്ച് ചെറുചിത്രങ്ങൾ സംവിധാനം ​ചെയ്തിരിക്കുന്നത്​​. ലോക്​ഡൗൺ കാലത്ത്​ നടക്കുന്ന കഥകളാണ്​ ഒാരോ ചിത്രത്തി​െൻറയും പ്രമേയമെന്നാണ്​ സൂചന.

ഒാരോ ചിത്രത്തിലും തമിഴിൽ നിന്നും മലയാളത്തിൽ നിന്നുമുള്ള പ്രമുഖ താരങ്ങളാണ്​ വേഷമിടുന്നത്​. ജയറാം, ഉൗർവശി, കാളിദാസ്​, കല്യാണി പ്രിയദർശൻ, എം.എസ്​ ഭാസ്​കർ, റിഥു വർമ, ശ്രുതി ഹാസൻ, മണി രത്​നം, അനു ഹാസൻ, കാത്താടി രാമമൂർത്തി, കോമളം ചാരുഹാസൻ, ആൻഡ്രിയ ജെറമിയ, ഗുരുചരൺ സി, ലീല സാംസൺ, സിംഹ, ശരത്​ രവി, കെ. മുത്തുകുമാർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജിവി പ്രകാശ്​ കുമാറാണ്​ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jayaramUrvashiott releasePutham Pudhu Kaalai
News Summary - Putham Pudhu Kaalai Official Trailer
Next Story