സിനിമ ടിക്കറ്റ് അല്ല; പി.വി.ആര്‍ കഴിഞ്ഞ വർഷം ഭക്ഷണം വിറ്റ് നേടിയത് കോടികൾ
text_fieldsപി.വി.ആര്‍ തിയറ്ററുകളിൽ സിനിമ ടിക്കറ്റിനെക്കാൾ കൂടുതല്‍ പണം നേടിയത് ഭക്ഷണം വിറ്റ വകയില്‍ എന്ന് റിപ്പോര്‍ട്ടുകള്‍. മണി കണ്‍ട്രോളിന്റെ റിപ്പോർട്ട് പ്രകാരം 2023-2024 വര്‍ഷത്തിൽ ഫുഡ് ആന്റ് ബീവറേജസ് വില്‍പ്പന 21% വര്‍ധിച്ചുവെന്നാണ്. ഈ കാലയളവിലെ സിനിമാ ടിക്കറ്റുകളുടെ വർധനവ് 19 ശതമാനമാണ് .
1958 കോടിയാണ് പി.വി.ആര്‍ തിയറ്ററുകള്‍ കഴിഞ്ഞ വർഷം ഭക്ഷണസാധനങ്ങള്‍ വിറ്റ് നേടിയത്. അതിന് മുന്‍പുള്ള വര്‍ഷത്തില്‍ 1618 കോടിയായിരുന്നു. 2022-2023 കലയളവിൽ 2751 കോടിയാണ് സിനിമടിക്കറ്റിലൂടെ സമാഹരിച്ചത്. അത് 2023-2024 ആയപ്പോൾ 3279 കോടിയായി വര്‍ധിച്ചു.
മികച്ച സിനിമകൾ കുറവായതിനാലാണ് ഈ കാലയളവില്‍ ടിക്കറ്റ് വില്‍പ്പനയുടെ നിരക്കിനേക്കാള്‍ ഭക്ഷണ സാധനങ്ങള്‍ വിറ്റുപോയതെന്ന് പിവിആര്‍ ഐനോക്‌സ് ഗ്രൂപ്പ് സി .എഫ്.ഒ നിതിന്‍ സൂദ് പറഞ്ഞതായി മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു. പറഞ്ഞു. മെട്രോ നഗരങ്ങളിലും മെട്രോ ഇതര നഗരങ്ങളിലും പി.വി ആറിന്റെ ധാരാളം ഫുഡ് ആന്റ് ബിവറേജസ് ഓട്ട്ലെറ്റുകള്‍ പ്രവർത്തിക്കുന്നുണ്ട്. അവിടെ നിന്ന് ഭക്ഷണം വാങ്ങണമെങ്കില്‍ സിനിമ കാണണമെന്ന് നിര്‍ബന്ധമില്ല. അതും വില്‍പ്പന വര്‍ധിക്കാന്‍ കാരണമായിട്ടുണ്ടെന്ന് എലാറ ക്യാപിറ്റല്‍ സീനിയര്‍ വൈസ് പ്രസിഡന്റ് കരണ്‍ ടൗരാനി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.