Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'നിങ്ങളെയോർത്ത്...

'നിങ്ങളെയോർത്ത് അഭിമാനിക്കുന്നു'; 'ആടുജീവിത'ത്തെ പ്രശംസിച്ച് മാധവൻ

text_fields
bookmark_border
R Madhavan hails Aadujeevitham as an ‘Incredible credible film’
cancel

പൃഥ്വിരാജ്- ബ്ലെസി ചിത്രമായ ആടുജീവിതത്തെ പ്രശംസിച്ച് നടനും സംവിധായകനുമായ മാധവൻ.അവിശ്വസനീയം എന്നാണ് മാധവൻ എക്സിൽ കുറിച്ചത്. 'എന്തൊരു അവിശ്വസനീയമായ സിനിമ, എന്റെ പ്രിയ സഹോദര ഞാൻ നിങ്ങളെയോർത്ത് അഭിമാനിക്കുന്നു. കൂടാതെ ഇന്ത്യൻ സിനിമയുടെ ശേഷി കാണിച്ചുകൊടുത്തതിൽ നന്ദി'- മാധവൻ എക്സിൽ കുറിച്ചു. പൃഥ്വിരാജ് നന്ദിയും റിയിച്ചിട്ടുണ്ട്.

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനംചെയ്ത 'ആടുജീവിതം' മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുകയാണ്. മാർച്ച് 28 ന് പാൻ ഇന്ത്യൻ റിലീസായിട്ടാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. അമല പോളാണ് നായിക.ചിത്രത്തെ പ്രശംസിച്ച് സിനിമാ പ്രവർത്തകരും എത്തിയിട്ടുണ്ട്.

2008-ൽ ചർച്ച തുടങ്ങിയ 'ആടുജീവിത'ത്തിന്റെ ചിത്രീകരണം 2018-ലാണ് ആരംഭിച്ചത്.2023 ജൂലൈ 14-നാണ് ചിത്രം പൂർത്തിയായത്. ജോർദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യപങ്കും ഷൂട്ട് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:R MadhavanAadujeevitham
News Summary - R Madhavan hails 'Aadujeevitham' as an ‘Incredible credible film’
Next Story