ഇത് വിമാനത്താവളമോ പ്രേതാലയമോ? യാത്രക്കിടയിലെ വിചിത്ര അനുഭവം പങ്കുവച്ച് നടൻ മാധവൻ
text_fieldsകോവിഡ് കാലമായതോടെ മനുഷ്യൻ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി യാത്രചെയ്യാനുള്ള പ്രയാസമാണ്. ബസ് സ്റ്റേഷനുകളും വിമാനത്താവളങ്ങളും റെയിൽവേ സ്റ്റേഷനുകളുമെല്ലാം പൂർണമായോ ഭാഗികമായോ അടഞ്ഞുകിടക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. നടൻ മാധവൻ തെൻറ യാത്രക്കിടെ ഉണ്ടായ വിചിത്ര അനുഭവം സമൂഹമാധ്യമത്തിൽ പങ്കുവച്ചത് വൈറലായി. വിമാനത്താവളത്തിലും വിമാനത്തിലും കണ്ട അപൂർവ്വ കാഴ്ച്ചകളാണ് തെൻറ ഇൻസ്റ്റഗ്രാം അകൗണ്ടിൽ താരം വീഡിയോ ആയി പോസ്റ്റ് ചെയ്തത്. തെൻറ ജീവിതത്തിലെ ഏറ്റവും വിചിത്രമായ പറക്കലാണിതെന്നും മാധവൻ കുറിച്ചു.
വീഡിയോയിൽ വിജനമായ വിമാനത്താവളവും ആളൊഴിഞ്ഞ വിമാനവുമാണ് കാണുന്നത്. യാത്രക്കാരനായി താൻ മാത്രമേ ഇവിടെ ഉള്ളൂ എന്നും മാധവൻ പറയുന്നു. '2021 ജൂലൈ 26 ...ഒരേസമയം രസകരവും ദുഖകരവുമാണിത്. എത്രയും പെട്ടെന്ന് ഇൗയവസ്ഥ അവസാനിക്കാനായി പ്രാർഥിക്കുന്നു. അങ്ങനെ പ്രിയപ്പെട്ടവർക്ക് ഒരുമിച്ച് സഞ്ചരിക്കാൻ കഴിയെട്ട'-മാധവൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
'അമേരിക്കി പണ്ടിറ്റ്'എന്ന സിനിമയുടെ ചിത്രീകരണത്തിനായി ദുബായ്ക്ക് പോകാനാണ് നടൻ വിമാനത്താവളത്തിൽ എത്തിയത്. പോസ്റ്റ് വേഗംതന്നെ സോഷ്യൽ മീഡിയ ശ്രദ്ധ ആകർഷിക്കുകയും ലക്ഷക്കണക്കിനുപേർ പ്രതികരിക്കുകയും ചെയ്തു. 'ആദ്യ കാഴ്ചയിൽ ഞാൻ വിചാരിച്ചത് മുഴുവൻ ഫ്ലൈറ്റും താങ്കൾ ബുക്ക് ചെയ്തെന്നാണ്. ഇതിന് എത്ര പണം നൽകിയിട്ടുണ്ടാകുമെന്നും ആലോചിച്ചു.പകർച്ചവ്യാധി ഉടൻ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു'-ഒരാൾ കമൻറായി കുറിച്ചു. 'ഇതൊരു പ്രേത സിനിമയെപോലുണ്ട്'-മറ്റൊരാൾ എഴുതി.
'ഒന്നര വർഷത്തിനുള്ളിൽ കാലം എത്രമാത്രം മാറിയെന്ന് വിശ്വസിക്കാനാകുന്നില്ല. ഇതൊരു അപ്പോക്കാലിപ്റ്റിക് സിനിമയെപ്പോലെ തോന്നുന്നു. പക്ഷേ ഇത് യാഥാർത്ഥ്യമാണ്'-മറ്റൊരു ആരാധകൻ കുറിച്ചു.അമേരികി പണ്ടിറ്റിൽ മലയാളം നടി മഞ്ജു വാര്യറും അഭിനയിക്കുന്നുണ്ട്. മഞ്ജുവിെൻറ ബോളിവുഡ് അരങ്ങേറ്റമാണ് സിനിമയിലൂടെ നടക്കുന്നത്. നവാഗതനായ കൽപേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.