Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഎ.ഐ അല്ല, യഥാർഥ രജനി...

എ.ഐ അല്ല, യഥാർഥ രജനി തന്നെ! വൈറലായി തലൈവരുടെ പുതിയ ലുക്ക്...

text_fields
bookmark_border
Rajinikanth At Thiruvanathapuram In Thalaivar 170 , pic Went Viral
cancel

ടൻ രജനികാന്തിന് തിരുവനന്തപുരത്ത് ആരാധകരുടെ ഗംഭീര സ്വീകരണം. തലൈവർ 170 എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് കേരളത്തിൽ എത്തിയത്. നടനെ കാണാൻ നിരവധി ആളുകളാണ് റോഡിൽ തടിച്ചു കൂടിയത്. കാറിന്‍റെ സണ്‍ റൂഫ് തുറന്ന് ആരാധകരെ രജനി അഭിവാദ്യം ചെയ്യുന്നുമുണ്ട്. തലൈവരുടെ വിഡിയോയും സെലിബ്രിറ്റി ഫൊട്ടോഗ്രാഫറായ ബിജു സി.ജി പകർത്തിയ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ഏകദേശം 10 ദിവസത്തോളം രജനികാന്ത് കേരളത്തിലുണ്ടാവുമെന്നാണ് വിവരം. വെള്ളായണി കാര്‍ഷിക കോളജിലും ശംഖുമുഖത്തെ ഒരു വീട്ടിലുമായാണ് തലൈവര്‍ 170ന്റെ കേരളത്തിലെ ചിത്രീകരണം നടക്കുക.

‘ജയ് ഭീം’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ടി.ജെ. ജ്ഞാനവേൽ സംവിധാനം ചിത്രത്തിൽ പൊലീസുകാരന്റെ വേഷത്തിലാണ് രജനി എത്തുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. അമിതാഭ് ബച്ചന്‍, മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, റാണ ദഗുബതി , ദുഷാര വിജയന്‍, റിതിക സിങ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. തമിഴിലെ പ്രശസ്ത നിര്‍മാണക്കമ്പനിയായ ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ ആണ് നിര്‍മാണം. അനിരുദ്ധ് ആണ് സംഗീതം.

ദിവസങ്ങൾക്ക് മുമ്പ് ഷോര്‍ട്‌സ് ഇട്ട് ബീച്ചിലൂടെ നടക്കുന്ന രജനിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചിരുന്നു.എന്നാല്‍ ഈ ചിത്രങ്ങള്‍ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ചതാണ്. നടന്റെ ബീച്ചിൽ നിന്നുള്ള ചിത്രങ്ങൾ ആരാധകർക്കിടയിൽ വൈറലായിരുന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RajinikanthThalaivar 170
News Summary - Rajinikanth At Thiruvanathapuram In Thalaivar 170 , pic Went Viral
Next Story