കാന്താര 2 ൽ രജനികാന്തും? ഋഷഭ് ഷെട്ടിയുടെ പ്രതികരണം ചർച്ചയാവുന്നു
text_fieldsകാന്താര 2 ൽ നടൻ രജനികാന്തും ഭാഗമായേക്കും. ഋഷഭ് ഷെട്ടിയാണ് ഇതുസംബന്ധിച്ചസൂചന നൽകിയത്. ബെംഗളൂരുവിൽ നടന്ന ഒരു പരിപാടിയിൽ കാന്താരയുടെ വിജയത്തെക്കുറിച്ച് നടൻ സംസാരിച്ചിരുന്നു. സിനിമയുടെ തിരക്കഥയുമായി ബന്ധപ്പെട്ടുള്ള ഗവേഷണങ്ങളും പ്രാഥമിക ജോലികൾ നടന്നു വരികയാണ്. നിരവധി സർപ്രൈസുകൾ ചിത്രത്തിലുണ്ടാകുമെന്നും ഋഷഭ് ഷെട്ടി പറഞ്ഞു. ചിത്രം പ്രേക്ഷകർക്ക് വ്യത്യസ്ത അനുഭവമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചിത്രത്തിൽ രജനികാന്തും ഭാഗമായേക്കുമോ എന്ന് നടനോട് ചോദിച്ചിരുന്നു. പുഞ്ചിരിയായിരുന്നു മറുപടി. റിഷഭ് ഷെട്ടിയുടെ പ്രതികരണം ആരാധകരുടെ ഇടയിൽ വലിയ ചർച്ചയായിട്ടുണ്ട്.
കാന്താരയുടെ വിജയത്തിന് പിന്നാലെ രജനിയെ ചെന്നൈയിലെ വീട്ടിലെത്തി ഋഷഭ് സന്ദർശിച്ചിരുന്നു. കൂടാതെ ചിത്രം കണ്ടതിന് ശേഷം കാന്താര ടീമിനെ പ്രശംസിച്ച് രജനികാന്തും രംഗത്ത് എത്തിയിരുന്നു.
സൂപ്പർ ഹിറ്റ് ചിത്രമായ കാന്താരയുടെ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇന്ത്യൻ സിനിമാലോകം. ചിത്രത്തിന് രണ്ടാഭാഗം ഉണ്ടാകുമെന്ന് നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി വെളിപ്പെടുത്തിയിരുന്നു. നിർമാതാവ് വിജയ് കിരഗണ്ഡൂരും പ്രീക്വലിനെ കുറിച്ച് സൂചന നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.