രജനികാന്തിന്റെ പ്രിയപ്പെട്ടവൻ! സ്റ്റണ്ട് മാസ്റ്റർ ജൂഡോ രത്ന അന്തരിച്ചു
text_fieldsപ്രമുഖ സ്റ്റണ്ട് മാസ്റ്റർ ജൂഡോ രത്ന(93) അന്തരിച്ചു. വെല്ലൂർ ഗുഡിയാത്തിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം.
1966-ൽ പുറത്തിറങ്ങിയ വല്ലവൻ ഒരുവൻ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ ചുവട് വയ്ക്കുന്നത്. സംഘട്ടന പരിശീലകനായിട്ടായിരുന്നു തുടക്കം. പിന്നീട് തെന്നിന്ത്യൻ സിനിമകളിൽ സജീവമാവുകയായിരുന്നു. മലയാളം, തമിഴ്,തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലായി 1500 ലധികം സിനിമകൾക്ക് സംഘട്ടനം ഒരുക്കിയിട്ടുണ്ട്. .
നടൻ രജനി കാന്തിന്റെ പ്രിയപ്പെട്ട സ്റ്റണ്ട് മാസ്റ്ററായിരുന്നു ജൂഡോ രത്നനം. തലൈവരുടെ 40 ഓളം ചിത്രങ്ങൾക്ക് സംഘട്ടനം സംവിധാനം ചെയ്തിട്ടുണ്ട്. എം.ജി. ആർ, ജയലളിത, എൻ.ടി.ആർ, ശിവാജി ഗണേശൻ,കമൽഹാസൻ, വിജയ് കാന്ത്, അർജുൻ, വിജയ്, അജിത് തുടങ്ങിയവർക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്.
സിന്ദൂരസന്ധ്യക്ക് മൗനം, രക്തം,മൈനാകം തുടങ്ങിയ മലയാള ചിത്രങ്ങൾക്കും സംഘട്ടനം നിർവഹിച്ചിട്ടുണ്ട്. 1992-ൽ പുറത്തിറങ്ങിയ പാണ്ഡ്യനിലാണ് ഏറ്റവും ഒടുവിൽ പ്രവർത്തിച്ചത്.
അഭിനേതാവ് കൂടിയായിരുന്നു. താമരക്കുളം, ഗായത്രി, പോക്കിരിരാജ, കൊഞ്ചും കുമാരി, തലൈ നഗരം എന്നിവയാണ് ചിത്രങ്ങൾ.
ഏറ്റവും കൂടുതൽ സിനിമകളിൽ സ്റ്റണ്ട് മാസ്റ്ററായി പ്രവർത്തിച്ചതിന് 2013-ൽ ഗിന്നസ് ബുക്കിൽ ഇടംനേടിയിരുന്നു. തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരം ഉൾപ്പെടെയുള്ള നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.