രജനിയെ പോലൊരാളെ ഇതുവരെ കണ്ടിട്ടില്ല! അതുപോലെ ജീവിക്കാൻ ബുദ്ധിമുട്ടാണ്- തമന്ന
text_fieldsരജനികാന്തിനെ കേന്ദ്രകഥാപാത്രമാക്കി നെൽസൺ സംവിധാനം ചെയ്ത ചിത്രമാണ് ജയിലർ. തമന്നയും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ചിത്രത്തിലെ അനിരുദ്ധ് സംഗീത സംവിധാനം നിർവഹിച്ച കാവാല എന്ന ഗാനം സൂപ്പർ ഹിറ്റായിരുന്നു.
ഇപ്പോഴിതാ രജനികാന്തിനെ കുറിച്ച് തമന്ന പറഞ്ഞത് ശ്രദ്ധേയമാവുകയാണ്. രജനിയെ പോലൊരു വ്യക്തിയെ താൻ ഇതുവരെ കണ്ടിട്ടില്ലെന്നാണ് തമന്ന പറയുന്നത്. 'ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും എളിമയുള്ള വ്യക്തിയാണ് രജനി സാർ. ഇത്തരത്തിൽ ലാളിത്യവും നിഷ്കളങ്കതയുമുളള സൂപ്പർ താരത്തെ കണ്ടിട്ടില്ല. വളരെ മനോഹരമാണ്. ജീവിതത്തിൽ ലാളിത്യവും നിഷ്കളങ്കതയും നിലനിർത്താൻ വളരെ ബുദ്ധിമുട്ടാണ്- തമന്ന പറഞ്ഞു.
ബാന്ദ്ര എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കാൻ തയാറെടുക്കുകയാണ് തമന്ന. തെന്നിന്ത്യയിലാണ് സജീവമെങ്കിലും മലയാളത്തിലും നടിക്ക് ആരാധകർ ഏറെയുണ്ട്. 2005ൽ പുറത്തിറങ്ങിയ ‘ചാന്ദ് സാ റോഷന്‍ ചെഹ്‍രാ’ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് തമന്ന സിനിമയിലേക്ക് എത്തുന്നത്. അതെ വർഷം തന്നെ തമന്നയുടെ ഒരു തെലുങ്ക് ചിത്രത്തിലും അഭിനയിച്ചിരുന്നു. 2016 ലാണ് തമിഴിലെത്തുന്നത്. തെന്നിന്ത്യയിൽ സൂപ്പർതാരമായി വളർന്നതിനുശേഷമാണ് തമന്ന വീണ്ടും ബോളിവുഡിലേക്ക് തിരിച്ചുപോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.