'അടുത്തിരിക്കുമ്പോൾ കൊല്ലാൻ എളുപ്പമാണ്''; ശശികലയുടെ ബയോപിക്ക് പ്രഖ്യാപിച്ച് ആർ.ജി.വി; തെരഞ്ഞെടുപ്പിന് മുെമ്പത്തും
text_fieldsകോവിഡ് മഹാമാരിയും മാസങ്ങൾ നീണ്ട ലോക്ഡൗണും സിനിമാ മേഖലയെ ആകെ ബാധിച്ചെങ്കിലും രാം ഗോപാൽ വർമ ഇൗ കാലത്ത് പ്രഖ്യാപിച്ചത് നിരവധി ചിത്രങ്ങളായിരുന്നു. ചിലത് സംവിധാനം ചെയ്ത് സ്വന്തം ഒടിടി പ്ലാറ്റ്ഫോമിലൂടെ പുറത്തിറക്കുകയും ചെയ്തു. ആന്ധ്രയിലെ തെരഞ്ഞെടുപ്പിെൻറ സമയങ്ങളിൽ ലഷ്മീസ് എൻ.ടി.ആർ എന്ന ചിത്രം പുറത്തിറക്കി വിവാദം സൃഷ്ടിച്ച രാമു, തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവാദമായേക്കാവുന്ന പുതിയ ചിത്രവും പ്രഖ്യാപിച്ചിരിക്കുകയാണ്.
അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തയും സന്തതസഹചാരിയായിരുന്ന വി.കെ ശശികലയുടെ ബയോപിക്കാണ് അദ്ദേഹം ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്. ശശികല എന്നാണ് ചിത്രത്തിെൻറ പേര്. വരാനിരിക്കുന്ന തമിഴ്‌നാട് ഇലക്ഷന് മുമ്പ് ചിത്രം റിലീസിനെത്തുമെന്ന് സംവിധായകൻ ട്വീറ്റിൽ പറയുന്നുമുണ്ട്. 'എസ്' എന്ന ഒരു സ്ത്രീയും 'ഇ' എന്ന പുരുഷനും ചേർന്ന് ഒരു നേതാവിനോട് ചെയ്തതെന്ത്' എന്നതാണ് ചിത്രത്തിെൻറ പ്രമേയമെന്നും ട്വീറ്റിൽ പറയുന്നു. 'അടുത്തിരിക്കുമ്പോൾ കൊല്ലാൻ എളുപ്പമാണ്' എന്ന പുരാതന തമിഴ് ചൊല്ലും ആർജിവി കുറിപ്പിനൊപ്പം ചേർത്തിട്ടുണ്ട്.
Making a film called SASIKALA.. it's about what a woman S and a man E did to a Leader ..Film will release before TN elections on the same day as the biopic of the Leader
— Ram Gopal Varma (@RGVzoomin) November 21, 2020
"it is easiest to kill , when you are the closest"
-Ancient Tamil Saying pic.twitter.com/VVH61fxLL5
ജയലളിതയുടെയും ശശികലയുടെയും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് കുറിപ്പ് എന്നതും ശ്രദ്ദേയമാണ്. രാകേഷ് റെഡ്ഡിയാണ് 'ശശികല' നിർമ്മിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് വി.കെ. ശശികല ജയിൽ മോചിതയാകുമെന്ന റിപ്പോർട്ടിന് പിന്നാലെയാണ് ആർജിവിയുടെ പ്രഖ്യാപനം. അടുത്തിടെ രാം ഗോപാൽ വർമ്മ പ്രഖ്യാപിച്ച 'അർണബ്, ദ ന്യൂസ് പ്രോസ്റ്റിറ്റ്യൂട്ട്' എന്ന ചിത്രം വലിയ വാർത്തയാവുകയും വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു. ശശികലയുടെ പ്രഖ്യാപനത്തിന് ശേഷം സിനിമയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ ചർച്ചകൾ പുരോഗമിക്കുകയാണ്. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ബയോപിക് പറയുന്ന 'തലൈവി'യും തിരഞ്ഞെടുപ്പിന് മുമ്പായി റിലീസിനെത്തുമെന്നാണ് റിപ്പോർട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.