ഷാറൂഖ് നോമ്പിന്റെ തിരക്കിലാണ്...ശേഷം വരാനിരിക്കുന്നത് വമ്പൻ പ്രൊജക്ടുകൾ
text_fieldsകഴിഞ്ഞ വർഷം ഇന്ത്യൻ സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ ചർച്ചയായ നടനാണ് ഷാറൂഖ് ഖാൻ. അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം, 2023 ൽ പുറത്തിറങ്ങിയ നടന്റെ മൂന്ന് ചിത്രങ്ങളും വൻ വിജയമായിരുന്നു. പത്താൻ, ജവാൻ, ഡങ്കി എന്നീ ചിത്രങ്ങൾ 2500 കോടിയാണ് ബോക്സോഫീസിൽ നിന്ന് സമാഹരിച്ചത്. കഴിഞ്ഞ വർഷം ഇന്ത്യൻ സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ പണം വാരിയത് ഷാറൂഖ് ചിത്രങ്ങളായിരുന്നു.
2024 പുതിയ ചിത്രങ്ങളൊന്നും ഷാറൂഖ് ഖാൻ പ്രഖ്യാപിച്ചിട്ടില്ല. റമദാന് ശേഷമേ നടൻ പുതിയ ചിത്രങ്ങൾ പ്രഖ്യാപിക്കുകയുള്ളൂവെന്നാണ് വിവരം. മതപരമായ ആചാരങ്ങൾ പിന്തുടരുന്ന ഷാറൂഖ് നോമ്പ് കാലത്ത് സിനിമ തിരക്കുകളിൽ നിന്നൊക്കെ വിട്ടുനിൽക്കാറുണ്ട്. റമദാൻ മാസത്തിൽ ആത്മീയതക്കാണ് നടൻ മുൻഗണ നൽകുന്നത്. അതിനാൽ ഏപ്രിൽ 11 ന് ശേഷമേ ഷാറൂഖ് ഖാൻ ജോലിയിൽ സജീവമാവുകയുള്ളൂ.
മകൾ സുഹാനക്കൊപ്പമുള്ള ചിത്രം, പത്താൻ 2 എന്നിവയാണ് നടന്റേതായി പ്രചരിക്കുന്ന പുതിയ ചിത്രങ്ങൾ. മകളുടൊപ്പമുള്ള ചിത്രം പൂർത്തിയായതിന് ശേഷമേ പത്താൻ 2ന്റെ ഭാഗമാവുകയുള്ളൂവെന്നാണ് വിവരം. കൂടാതെ മകൻ ആര്യൻ ആദ്യമായി സംവിധാനം ചെയ്യുന്ന 'സ്റ്റാർഡം' എന്ന വെബ്സീരീസിലും എസ്.ആർ.കെ ഭാഗമാണ്. ചിത്രീകരണം പൂർത്തിയായ വെബ്സീരീസിന്റെ മറ്റുള്ള ജോലികൾ പുരോഗമിക്കുകയാണ്. ആര്യനോടൊപ്പം പരസ്യ ചിത്രത്തിൽ ഷാറൂഖ് അഭിനയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.