Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightആലിയക്ക് സംഭവിച്ചത്...

ആലിയക്ക് സംഭവിച്ചത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല, ഞങ്ങൾ നിയമപരമായി നേരിടും- രൺബീർ കപൂർ

text_fields
bookmark_border
Ranbir Kapoor and Alia Bhatt are dealing legally with paps who clicked unauthorized photos
cancel

നുവാദമില്ലാതെ നടി ആലിയ ഭട്ടിന്റെ ചിത്രങ്ങൾ പകർത്തിയത് വലിയ വിമർശനം സൃഷ്ടിച്ചിരുന്നു. നടിയുടെ വീട്ടിൽ നിന്നുള്ള ചിത്രങ്ങളായിരുന്നു രഹസ്യമായി പകർത്തിയത്. ഇതിനെതിരെ രൂക്ഷവിമർശനവുമായി ആലിയ രംഗത്ത് എത്തിയിരുന്നു. സംഭവത്തിൽ താരങ്ങളും ആരാധകരും നടിയെ പിന്തുണച്ചിരുന്നു. ഇത് തന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. ലംഘിക്കാൻ പാടില്ലാത്ത അതിരുകളുണ്ടെന്നും നടി താക്കീത് നൽകി.

വീടിനുള്ളിൽ സംഭവിച്ചത് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണെന്ന് ആലിയയുടെ ഭർത്താവും നടനുമായ രൺബീർ കപൂർ. ഇതിനെ നിയമപരമായി നേരിടുമെന്നും നടൻ അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇത് തങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണ്. വളരെ മോശമായ സംഭവമായത് കൊണ്ട് ഇതിനെ കുറിച്ച് കൂടുതലൊന്നും പറയാൻ ആഗ്രഹിക്കുന്നില്ലെന്നും നടൻ വ്യക്തമാക്കി.

'ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. നിങ്ങൾക്ക് എന്റെ വീടിനകം പകർത്താൻ അനുവാദമില്ല. അവിടെ എന്തും സംഭവിക്കാം. അത് എന്റെ വീടാണ്. അതൊരിക്കലും അനുവദിക്കാൻ കഴിയില്ല. നിയമനടപടികളുമായി മുന്നോട്ട് പോവുകയാണ് ഞങ്ങൾ. വളരെ മോശമായ സംഭവമായിരുന്നു. അതിനാൽ തന്നെ കൂടുതൽ സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല- രൺബീർ പറഞ്ഞു.

ഞങ്ങൾ പാപ്പരാസികളെ ഏറെ ബഹുമാനിക്കുന്നു. അവർ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ്. പരസ്പരധാരണയിലാണ് മുന്നോട്ട് പോകുന്നത്. എന്നാൽ ഇത്തരം സംഭവങ്ങൾ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. ലജ്ജ തോന്നുന്നു-നടൻ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ranbir KapoorAlia Bhatt
News Summary - Ranbir Kapoor and Alia Bhatt are dealing legally with paps who clicked unauthorized photos
Next Story