ആലിയ ഭട്ടിനും രൺബീർ കപൂറിനും കുഞ്ഞു പിറന്നു
text_fieldsബോളിവുഡ് താരങ്ങളായ ആലിയ ഭട്ടിനും രൺബീർ കപൂറിനും കുഞ്ഞ് പിറന്നു. ഉച്ചക്ക് 12.05 ഓടെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ് നടി പെൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞ് ജനിച്ച വിവരം താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ആശംസയുമായി ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരും രംഗത്ത് എത്തിയിട്ടുണ്ട്.
അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നും എല്ലാവരുടേയും പ്രാർഥനകൾക്കും അനുഗ്രഹങ്ങൾക്കും നന്ദിയെന്നും താരങ്ങളാട് ചേർന്നു നിൽക്കുന്ന അടുത്തവൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.
നീണ്ടനാളത്തെ പ്രണയത്തിന് ശേഷം 2022 ഏപ്രിൽ 14നാണ് ഇരുവരും വിവാഹിതരാവുന്നത്. സ്വകാര്യമായി നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമായിരുന്നു പങ്കെടുത്തത്.
അയാൻ മുഖർജി സംവിധാനം ചെയ്ത ബ്രഹ്മാസ്ത്രയാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ താരങ്ങളുടെ ചിത്രം. ഇരുവരും ആദ്യമായി ഒന്നിച്ചെത്തിയ ചിത്രം കൂടിയാണിത്. ഗാൽ ഗാഡോട്ട്, ജാമി ഡോർനൻ, മത്തിയാസ് ഷ്വീഗോഫർ, സോഫി ഒക്കോനെഡോ, ഹാർട്ട് ഓഫ് സ്റ്റോൺ, റോക്കി ഔർ റാണി കി പ്രേം കഹാനി തുടങ്ങിയവയാണ് ഇനി പുറത്ത് ഇറങ്ങാനുളള ചിത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.