രൺബീർ കപൂറിന്റെ 'രാമായണം' ഒരുങ്ങുന്നത് വമ്പൻ ബജറ്റിൽ, റിലീസ് തീയതി...
text_fieldsരൺബീർ കപൂർ, സായ് പല്ലവി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രമാണ് രാമയണം. പ്രഖ്യാപനം മുതൽ ചിത്രം വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ബജറ്റുമായി ബന്ധപ്പെട്ട റിപ്പോർട്ടാണ് പുറത്തു വരുന്നത്. നിർമാതാക്കളെ ഉദ്ധരിച്ച് ബോളിവുഡ് മാധ്യമം പുറത്തുവിട്ട് റിപ്പോർട്ട് പ്രകാരം 850 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. രാമായണം കേവലം ഒരു സിനിമയല്ലെന്നും ഒരു വികാരമാണെന്നുമാണ് നിർമാതാക്കൾ പറയുന്നത്.
മൂന്ന് ഭാഗങ്ങളിലായി എത്തുന്ന രാമായണയുടെ ആദ്യഭാഗം 2027 ആണ് എത്തുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് സിനിമയുടെ ലൊക്കേഷൻ വിഡിയോ പ്രചരിച്ചിരുന്നു. രാമനും സീതയുമായുള്ള രൺബീർ കപൂറും- സായ് പല്ലവിയുമായിരുന്നു വിഡിയോയിൽ. താരങ്ങളുടെ വിഡിയോ വൈറലായിരുന്നു.
സായി പല്ലവി, രൺബീർ കപൂർ എന്നിവർക്കൊപ്പം സണ്ണി ഡിയോൾ, ലാറ ദത്ത, രാകുൽ പ്രീത് സിങ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സണ്ണി ഡിയോൾ ഹനുമാന്റെ വേഷമാണ് ചെയ്യുന്നത്. ലാറ ദത്തയും രാകുൽ പ്രീത് സിങ്ങും യഥാക്രമം കൈകേയിയായും ശൂർപ്പണഖയായും അഭിനയിക്കുമെന്നാണ് റിപ്പോർട്ട്. ബോബി ഡിയോൾ കുംഭകർണനായേക്കും.
എന്‍ഇജി വെർച്വൽ പ്രൊഡക്ഷനാണ് ചിത്രം നിർമിക്കുന്നത്. വിഎഫ്എക്‌സിൽ ഓസ്‌കർ നേടിയ ഡിഎൻഇജി കമ്പനിയാണ് രാമായണത്തിന്റെ വിഷ്വൽ എഫക്ട് ഒരുക്കുന്നത്. രാമനെയും സീതയെയും കേന്ദ്രീകരിച്ചുള്ളതായിരിക്കും ചിത്രത്തിന്റെ ആദ്യ ഭാഗം. ശ്രീലങ്കയിലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗമായ രാവണന്റെ വരവ് ചിത്രീകരിക്കുന്നത്. രണ്ടാം ഭാഗത്തിൽ രാവണനാണ് പ്രാധാന്യം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.