സമ്മർ ഇൻ ബത്ലഹേമിന് ശേഷം 'കൊത്തു'മായി രഞ്ജിത്തും സിബിയും; ചിത്രീകരണം ആരംഭിച്ചു
text_fieldsമലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രമായ സമ്മർ ഇൻ ബെത്ലഹേമിനു ശേഷം സംവിധായകരായ സിബി മലയിലും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രമാണ് 'കൊത്ത്'. ആസിഫ് അലിയാണ് ഈ ചിത്രത്തിൽ മുഖ്യവേഷത്തിൽ എത്തുന്നത്. റോഷൻ മാത്യുവാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ചിത്രത്തിെൻറ ഷൂട്ടിങ് ആരംഭിച്ചത് വളരെ സവിശേഷതയുള്ള ദിവസത്തിലായിരുന്നു. 2020 പത്താം മാസമായ ഒക്ടോബറിലെ പത്താം ദിനത്തിലായിരുന്നു ഷൂട്ടിങിന് തുടക്കമിട്ടത്. രഞ്ജിത്തും സുഹൃത്ത് പി എം ശശിധരനും ചേർന്ന് ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്പനിയുടെ ബാനറിലാണ് 'കൊത്ത്' നിർമിക്കുന്നത്. രഞ്ജിത്ത്, വിജിലേഷ് , സുരേഷ് കൃഷ്ണ, അതുൽ, നിഖില വിമൽ, ശ്രീലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് നവാഗതനായ ഹേമന്ദ് കുമാറാണ്.സിബി മലയിൽ ഇപ്പോൾ തെൻറ ചിത്രത്തിലൂടെ നാടക രംഗത്ത് സജീവമായ ഹേമന്ദിനെ സിനിമയിലേക്ക് എത്തിക്കുകയാണ്. ചിത്രത്തിെൻറ ക്യാമറ കൈകാര്യം ചെയ്യുന്നത് പ്രശാന്ത് രവീന്ദ്രനാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഷൂട്ടിങ് പുരോഗമിക്കുന്നത്. ഗാനങ്ങൾക്ക് സംഗീതം പകരുന്നത് ഹിറ്റ് ഗാനങ്ങളൊരുക്കി ശ്രദ്ധേയനായ കൈലാസ് മേനോൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഗ്നിവേശ്. പ്രൊജക്റ്റ് ഡിസൈനർ ബാദുഷ, പി ആർ ഒ - ആതിര ദിൽജിത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.