പ്രചരിക്കുന്ന നഗ്നചിത്രം തന്റേതല്ല; മോർഫ് ചെയ്തത് -രൺവീർ സിങ്
text_fieldsസമൂഹമാധ്യമങ്ങളിൽ തന്റെതെന്ന തരത്തിൽ പ്രചരിക്കുന്ന നഗ്നചിത്രം ഫേട്ടോഷോപ്പ് ചെയ്തതാണെന്ന് നടൻ രൺവീർ സിങ്. കേസിനാസ്പദമായി മുംബൈ പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു. ചിത്രം ഫോറൻസിക് പരിശോധനക്കായി അയച്ചിരിക്കുകയാണ്.
ഈ കഴിഞ്ഞ ജൂലൈയിലാണ് ന്യൂയോർക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന മാഗസിന് വേണ്ടി നടൻ ഫോട്ടോ ഷൂട്ട് നടത്തിയത്. ചിത്രം സമൂഹമാധ്യമങ്ങളിൽ ഇടംപിടിച്ചതോടെ രൺവീറിനെതിരെ പരാതി ഉയർന്നത്. ഒരു സ്ത്രീയാണ് ഇത്തരത്തില്‍ ഫോട്ടോഷൂട്ട് നടത്തിയതെങ്കില്‍ നിങ്ങളുടെ മനോഭാവം ഇങ്ങനെയായിരിക്കുമോ എന്ന് ചോദിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും ബംഗാളി നടിയുമായ മിമി ചക്രവർത്തി രംഗത്തെത്തിയിരുന്നു. എൻ.ജി.ഒ ഭാരവാഹിയും, ഒരു ഒരു വനിതാ അഭിഭാഷകയുമാണ് രൺവീർ സിങിനെതിരെ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് കേസെടുക്കുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് രൺവീർ ആഗസ്റ്റ് 29 ന് അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ ഹാജരായി. രാവിലെ 7 മണിക്ക് എത്തിയ നടൻ 9 മണിക്കാണ് തിരികെ പോയത്. ചോദ്യം ചെയ്യലിന് രൺവീർ പൂർണ്ണമായും സഹകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.