'കപിൽ ദേവായി രൺവീർ'; '83' റിലീസ് ഡേറ്റ് പുറത്ത്
text_fieldsതിയറ്ററുകൾ പഴയതുപോലെ തുറന്നുപ്രവർത്തിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയതോടെ ബോളിവുഡിലെ വമ്പൻ ചിത്രങ്ങളെല്ലാം തന്നെ റിലീസിനായി ഒരുങ്ങുകയാണ്. രൺവീർ സിങ് നായകനായി കബീർ ഖാൻ സംവിധാനം ചെയ്യുന്ന സ്പോർട്സ് ചിത്രം '83' ഇൗ വർഷം ജൂണിൽ തന്നെ തിയറ്ററിലെത്തിക്കാൻ റിലയൻസ് എൻറർടൈൻമെൻറ് ലക്ഷ്യമിടുന്നതായി അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. ഇന്ത്യൻ ടീം ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് സ്വന്തമാക്കിയ ദിവസത്തിൽ തന്നെ ചിത്രം റിലീസ് ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്. 1983 ജൂൺ 25നായിരുന്നു കപിൽ ദേവിെൻറ നേതൃത്വത്തിലുള്ള നീലച്ചെകുത്താൻമാർ കന്നിക്കപ്പിൽ മുത്തമിട്ടത്.
83'ൽ കപിൽ ദേവിെൻറ വേഷത്തിലാണ് രൺവീറെത്തുന്നത്. ഇന്ത്യയുടെ ലോകകപ്പ് നേട്ടം തന്നെയാണ് ചിത്രത്തിെൻറ ഇതിവൃത്തം. ചിത്രത്തിെൻറ റിലീസ് ഡേറ്റ് ഒൗദ്യോഗികമായി പുറത്തുവിടുന്നതിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികളടക്കമുള്ള പ്രേക്ഷകർ. അക്ഷയ് കുമാർ നായകനായ സൂര്യവൻഷിയും റിലീസിനൊരുങ്ങുകയാണ്. അതിെൻറ റിലീസ് ഡേറ്റ് പുറത്തുവിടുന്നതോടെ 83-െൻറ കാര്യത്തിലും ഒരു തീരുമാനമുണ്ടാകും.
തമിഴ് നടൻ ജീവയും 83-ൽ അഭിനയിക്കുന്നുണ്ട്. ഇന്ത്യയുടെ മുൻ താരം കൃഷ്ണമാചാരി ശ്രീകാന്തിെൻറ വേഷത്തിലായിരിക്കും ജീവയെത്തുക. താഹിർ രാജ് ഭാസിൻ, അമ്മി വിർക്, സാഖിബ് സലീം, ഹാർദേ സന്ദു, സാഹിൽ ഖട്ടർ എന്നിവരും മറ്റ് ഇന്ത്യൻ താരങ്ങളായി എത്തും. കപിൽ ദേവിെൻറ പത്നിയായി ദീപിക പദുകോണാണ് വേഷമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.