നഗ്ന ഫോട്ടോ ഷൂട്ടിന്റെ പരിണിത ഫലങ്ങളെ കുറിച്ച് അറിയില്ലായിരുന്നു- പൊലീസിന് മുന്നിൽ രൺവീർ സിങ്
text_fieldsമുംബൈ: നടൻ രൺവീർ സിങിന്റെ നഗ്ന ഫോട്ടോ ഷൂട്ട് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ചിത്രങ്ങൾ പുറത്ത് വന്നതിന് പിന്നാലെ സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തി എന്ന് ആരോപിച്ച് ഒരു വിഭാഗം പരാതി നൽകിയിരുന്നു. തുടർന്ന് മുംബൈ പൊലീസ് നടനെതിരെ കേസെടുത്തു.
സംഭവത്തിൽ ആഗസ്റ്റ് 29 ന് നടൻ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ ഹാജരായി. പല തവണ നോട്ടീസ് അയച്ചതിനെ തുടര്‍ന്നാണ് രണ്‍വീര്‍ ഹാജരായത്. രാവിലെ 7 മണിക്കെത്തിയ നടൻ 9 മണിക്കാണ് തിരികെ പോയത്. ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചില്ല.
ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട് പ്രകാരം രൺവീർ സിങ് ചോദ്യം ചെയ്യലിൽ പൊലീസിനോട് പൂർണ്ണമായും സഹകരിച്ചുവെന്നാണ് വിവരം. കൂടാതെ നടന് ഫോട്ടോ ഷൂട്ടിന്റെ പരിണിത ഫലങ്ങളെ കുറിച്ച് അറിയില്ലായിരുന്നുവെന്നും ഇന്ത്യ ടു ഡെ റിപ്പോർട്ട് ചെയ്യുന്നു. ടീമിൽ നിന്നുള്ള ക്രിയേറ്റീവ് മാർഗനിർദ്ദേശം അനുസരിച്ച് ഒരു നടനെന്ന നിലയിൽ ചെയ്യുകയായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.
ജൂലൈ 21നാണ് രൺവീർ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്ത് എത്തിയിരുന്നു. ഒരു സ്ത്രീയാണ് ഇത്തരത്തില്‍ ഫോട്ടോഷൂട്ട് നടത്തിയതെങ്കില്‍ നിങ്ങളുടെ മനോഭാവം ഇങ്ങനെയായിരിക്കുമോ എന്ന് ചോദിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും ബംഗാളി നടിയുമായ മിമി ചക്രവർത്തിയും രംഗത്തെത്തിയിരുന്നു. എൻ.ജി.ഒ ഭാരവാഹിയും, ഒരു ഒരു വനിതാ അഭിഭാഷകയുമാണ് രൺവീർ സിങിനെതിരെ പൊലീസിൽ പരാതി നൽകിയത്. തുടർന്നാണ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.