Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'റാപോ 19'നിൽ കൃതി...

'റാപോ 19'നിൽ കൃതി ഷെട്ടി നായിക

text_fields
bookmark_border
RAPO 19: Ram Pothineni Teams Up
cancel

തെലുങ്ക് സൂപ്പര്‍ താരം റാം പൊത്തിനേനിയും സംവിധായകൻ എൻ.ലിംഗുസ്വാമിയും ഒന്നിക്കുന്ന ദ്വിഭാഷ ചിത്രം 'റാപോ 19'നിൽ കൃതി ഷെട്ടി നായികയാകുന്നു. ഐ സ്മാര്‍ട്ട് ശങ്കര്‍, റെഡ് തുടങ്ങിയ മാസ് ആക്ഷൻ സിനിമകളിലൂടെ ജനപ്രിയനായ റാം പൊത്തിനേനിയും സണ്ടക്കോഴി, പയ്യ, വേട്ടൈ തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകൻ ലിംഗുസ്വാമിയും ഒന്നിക്കുന്ന ചിത്രം പ്രതീക്ഷയോടെയാണ്​ ആരാധകർ കാത്തിരിക്കുന്നത്​.


'ഉപ്പെണ' എന്ന സിനിമയിലൂടെ തെലുങ്കിലെ പുത്തൻ താരോദയമായ നടിയാണ്​ കൃതി ഷെട്ടി. തമിഴിലും തെലുങ്കിലുമായാണ് ചിത്രം ഒരുങ്ങുന്നത്. മാസ് ആക്ഷൻ സിനിമയാണിതെന്നാണ്​ അണിയറക്കാർ പറയുന്നത്​. ബിഗ് ബജറ്റിൽ ശ്രീനിവാസ സിൽവര്‍ സ്ക്രീൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ചിറ്റുരി ശ്രീനിവാസയാണ് സിനിമ നിര്‍മ്മിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ram PothineniRAPO 19N Lingusamy
Next Story