സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ ; രസകരമായ വിഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ
text_fields'ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം, ന്നാ താൻ കേസ് കൊട്' തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം രതീഷ് ബാലകൃഷ്ണപൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രമാണ് സുരേശന്റെയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ. മലയാളത്തിലെ ആദ്യത്തെ സ്പിൻ ഓഫ് ചിത്രമാണിത്.
ഒരു സിനിമയിലെ പ്രധാന കഥാപാത്രങ്ങളല്ലാത്തവരെ കേന്ദ്രമാക്കി സിനിമ ചെയ്യുന്ന രീതിയാണ് സ്പിൻ ഓഫ് ഫിലിം എന്നു പറയുന്നത്. സുരേശൻ്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ എന്ന ചിത്രത്തിലെ ഈ സുരേശനും സുമലതയും ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ കഥാപാത്രങ്ങളാണ്.
ഇപ്പോഴിതാ രസകരമായ മേക്കിങ് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. രതീഷ് ബാലകൃഷ്ണപൊതുവാളിന്റെ കഴിഞ്ഞ ചിത്രങ്ങളിലെ ക്ലിപ്പിംഗ്സുകൾ കൂട്ടിയിണക്കിക്കൊണ്ടാണ് മേക്കിങ് വിഡിയോ തയാറാക്കിയിരിക്കുന്നത്. വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
സുരേശന്റെയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥയുടെ ചിത്രീകരണം പയ്യന്നൂരിലും പരിസര പ്രദേശങ്ങളിലും പുരോഗമിക്കുകയാണ്. ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രത്തിൽ പ്രമുഖ താരങ്ങളും പയ്യന്നൂരിലും പരിസരങ്ങളിലും വിവിധ കലാരംഗങ്ങളിൽ പ്രവർത്തിച്ചു വരുന്ന നിരവധി കലാകാരന്മാരും അണിനിരക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.