ഡാനിയർ ക്രെയ്ഗ് ജെയിംസ് ബോണ്ടാവുന്ന അവസാന ചിത്രം; 'നോ ടൈം ടു ഡൈ' റിലീസ് വീണ്ടും നീട്ടി
text_fieldsജെയിംസ് ബോണ്ട് സിനിമകളുടെ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രം 'നോ ടൈം ടു ഡൈ' റിലീസ് വീണ്ടും മാറ്റിവെച്ചു. ഡാനിയൽ ക്രെയ്ഗ് ബോണ്ടായി വേഷമിടുന്ന അവസാന ചിത്രമായ നോ ടൈം ടു ഡൈ, വൈകുന്നതോടെ ആരാധകർ നിരാശയിലാണ്. കൊവിഡ് രോഗ വ്യാപനത്തെ തുടര്‍ന്നാണ് റിലീസ് നീട്ടിയത്. ചിത്രീകരണത്തിനിടെ വലിയ പ്രതിസന്ധികള്‍ ചിത്രം നേരിട്ടിരുന്നു. അടുത്ത വര്‍ഷം ഏപ്രില്‍ രണ്ടിന് ചിത്രം റിലീസ് ചെയ്യാനാകുമെന്നാണ് അണിയ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. നേരത്തെ നവംബറോടെ ചിത്രം റിലീസ് ചെയ്യാനായിരുന്നു ഉദ്ദേശിച്ചത്.
നോ ടൈം ടും ഡൈയുടെ ലൊക്കേഷൻ ചിത്രങ്ങളും മറ്റും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പതിവ് ജെയിംസ് ബോണ്ട് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായാണ് പുതിയ ചിത്രം ഒരുക്കിയിരിക്കുന്നത്. ജമൈക്കയിൽ വിശ്രമ ജീവിതം നയിക്കുന്ന ബോണ്ടിന് പ്രത്യേക സാഹചര്യത്തിൽ വീണ്ടും അന്വേഷണത്തിന് ഇറങ്ങേണ്ടി വരുന്നതാണ് പ്രമേയം. ഒാസ്കർ ജേതാവായ റമി മാലികാണ് പ്രതിനായക വേഷത്തിലെന്നതും ചിത്രത്തിെൻറ പ്രതീക്ഷ വർധിപ്പിക്കുന്നു.
അഞ്ചാം തവണയാണ് ഡാനിയൽ ക്രെയ്ഗ് ജെയിംസ് ബോണ്ടായി വേഷമിടുന്നത്. അവസാനം പുറത്തിറങ്ങിയത് സ്പെക്ട്ര എന്ന ചിത്രമായിരുന്നു. തെൻറ കഥാപാത്രത്തിന് സ്പെക്ട്രയിൽ വ്യക്തമായ അവസാനമുണ്ടായിരുന്നില്ലെന്നും ആ ചിത്രത്തോടുകൂടി അഭിനയം നിർത്തിയിരുന്നെങ്കിൽ ഒന്ന് കൂടി ചെയ്യാമായിരുന്നു എന്ന തോന്നൽ പിന്നീട് വരാനിടയുണ്ടെന്നും ക്രെയ്ഗ് പറയുന്നു.
സിനിമയുടെ കഥാഗതിക്ക് വ്യക്തമായ അവസാനം വേണ്ടതുണ്ടെന്നും പുതിയ ചിത്രമായ 'നോ ടൈം ടു ഡൈ'യിൽ അതുണ്ടെന്നും താരം വ്യക്തമാക്കി. അതോടൊപ്പം തെൻറ കരിയറിലെ ഏറ്റവും മികച്ച അനുഭവമായിരുന്നു പുതിയ ചിത്രത്തിലേതെന്നും മുൻ ചിത്രങ്ങളേക്കാൾ മികച്ച വേഷമായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.