സൂര്യയും-വിക്രമും ഒന്നിക്കുന്നു? ബ്രഹ്മാണ്ഡ ചിത്രവുമായി ഷങ്കർ; റിപ്പോർട്ട്
text_fields20 വർഷങ്ങൾക്ക് ശേഷം തെന്നിന്ത്യൻ സൂപ്പർതാരങ്ങളായ സൂര്യ ശിവകുമാറും ചിയാൻ വിക്രമും ഒന്നിക്കുന്നതായി റിപ്പോർട്ട്. തമിഴിലെ പ്രശസ്ത നോവൽ 'വീരയുഗ നായകൻ വേൽപ്പാരി'യെ ആസപ്ദമാക്കി സൂപ്പർ സംവിധായകൻ ശങ്കർ ഒരുക്കുന്ന ചിത്രത്തിലായിരിക്കും ഇരുവരും ഒന്നിക്കുക എന്നാണ് റിപ്പോർട്ടുകൾ. ബാലയുടz സംവിധാനത്തിൽ 2003ൽ റിലീസായ പിതാമകനിലാണ് ഇരുവരും അവസാനമായി ഒന്നിച്ചഭിനയിച്ചത്.
ഏറേ നാളുകളായി മോശം ഫോമിൽ കടന്നുപോകുന്ന ശങ്കർ പക്ഷെ വിക്രമുമായി വീണ്ടും ഒന്നിക്കുമ്പോൾ ആരാധകർക്ക് ഒരുപാട് പ്രതീക്ഷയുണ്ട്. ഒപ്പം സൂര്യ കൂടി എത്തുമെന്നുള്ളത് ആവേശം ഇരട്ടിയാക്കുന്നുണ്ട്. ശങ്കറും വിക്രവും ഇത് മൂന്നാം തവണയാണ് ഒന്നിക്കുന്നത്. മുമ്പ് അന്യൻ, ഐ എന്നീ സിനിമകൾക്കായാണ് ഇരുവരും കൈ കൊടുത്തത്. ശങ്കറിനൊപ്പമുള്ള സൂര്യയുടെ ആദ്യ ചിത്രം കൂടിയാകും ഇത്. നേരത്തെ വിജയ് നായകനായ നൻപൻ എന്ന സിനിമയിൽ സൂര്യയെ പരിഗണിച്ചിരുന്നു. എന്നാൽ പിന്നീട് ഡേറ്റ് ക്ലാഷ് മൂലം അത് സംഭവിച്ചില്ല.
തമിഴകത്തെ ഏറ്റവും പ്രശസ്തമായ നോവലുകളിൽ ഒന്നാണ് എസ് വെങ്കടേശൻ എഴുതിയ 'വീരയുഗ നായകൻ വേൽപ്പാരി'. ഇതിന്റെ അവകാശം ശങ്കർ നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു. തിരക്കഥ എഴുതിക്കൊണ്ടിരിക്കുന്നതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.