താരസംഘടനയോട് ചോദ്യവുമായി രേവതിയും പത്മപ്രിയയും
text_fieldsകൊച്ചി: ആക്രമിക്കപ്പെട്ട നടിയെക്കുറിച്ച് 'അമ്മ' ജനറൽ സെക്രട്ടറി ഇടവേള ബാബു നടത്തിയ പ്രസ്താവനയിൽ പ്രതിഷേധം പടരവെ ചോദ്യങ്ങളും രൂക്ഷവിമർശനങ്ങളുമായി നടിമാരായ രേവതിയും പത്മപ്രിയയും. വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും ചേർന്ന് മോഹൻലാൽ ഉൾെപ്പടെയുള്ളവർക്ക് തുറന്ന കത്ത് നൽകി.
ഇടവേള ബാബു മാധ്യമങ്ങൾക്കു നൽകിയ അഭിമുഖങ്ങളെയും വൈസ് പ്രസിഡൻറ് ഗണേഷ് കുമാറിെൻറ പ്രതികരണവും സംബന്ധിച്ച് എ.എം.എം.എ നേതൃത്വമെന്ന നിലക്കും വ്യക്തികളെന്ന നിലക്കുമുള്ള നിലപാട്, സംഘടനയെയും സിനിമ രംഗത്തെയുമൊന്നാകെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ നേതൃത്വത്തിലുള്ള ചിലർ പെരുമാറുമ്പോൾ എന്ത് നടപടി സ്വീകരിക്കും, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം സിദ്ദീഖിനുനേരെ ഉയർന്ന ആരോപണത്തിൽ ജനറൽ സെക്രട്ടറി പ്രതികരിച്ചതിെൻറ വെളിച്ചത്തിൽ ജോലിസ്ഥലത്ത് സ്ത്രീകളെ സംരക്ഷിക്കുകയും അവർക്കുനേരെയുണ്ടാകുന്ന ഉപദ്രവങ്ങളെ തടയുകയും ചെയ്യുന്ന പോഷ് ആക്ട് നടപ്പാക്കിയിട്ടുണ്ടോ എന്നീ ചോദ്യങ്ങളാണ് ഇരുവരും ഉയർത്തുന്നത്.
മോഹൻലാൽ, മുകേഷ്, ജഗദീഷ്, അജു വർഗീസ്, ആസിഫ് അലി, ബാബുരാജ്, ഹണി റോസ്, ഇന്ദ്രൻസ്, ജയസൂര്യ, തുടങ്ങിയവർക്കാണ് കത്ത് നൽകിയതെന്ന് രേവതിയും പത്മപ്രിയയും ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.