റിയയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ
text_fieldsമുംബൈ: മയക്കുമരുന്ന് കേസിൽ നടി റിയ ചക്രബർത്തിയുടെ ജാമ്യാപേക്ഷയിൽ പ്രത്യേക കോടതി വിധി നാളെ പ്രഖ്യാപിക്കും. വാദംകേൾക്കൽ പൂർത്തിയാക്കിയ കോടതി വിധി പ്രഖ്യാപനം വെള്ളിയാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ (എൻ.സി. ബി) നിർബന്ധിച്ചു കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നാണ് ജാമ്യാപേക്ഷയിൽ റിയ ആരോപിച്ചത്.
വനിതാ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെയാണ് തന്നെ മൂന്നുദിവസം ചോദ്യം ചെയ്തതെന്നും ആരോപിച്ചു. റിയയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയില്ലെന്നും എൻ ഡി പി എസ് നിയമപ്രകാരം ചുമത്തിയ വകുപ്പുകൾ പ്രതിയുടെ ജാമ്യം തടയുന്നതല്ലെന്നും റിയയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
കാമുകനായിരുന്ന സുശാന്ത് സിങ് രാജ്പുത്തിനു വേണ്ടി മയക്കുമരുന്ന് സംഘടിപ്പിക്കുകയും അതിനു വേണ്ടി സാമ്പത്തിക ഇടപാട് നടത്തുകയും ചെയ്തു എന്നാണ് എൻ സി ബി യുടെ ആരോപണം. എന്നാൽ, റിയ സംഘടിപ്പിച്ച തായി പറയുന്ന മയക്കുമരുന്നിന് അളവോ അതിനുവേണ്ടി ചിലവിട്ട പണത്തിന്റെ കണക്കോ എത്ര എന്ന് എൻ.സി.ബി വ്യക്തമാക്കുന്നില്ല. നിലവിൽ നിരവധി പേരിൽ നിന്നും വധ, ബലാൽസംഗ ഭീഷണികൾ നേരിടുന്ന റിയയെ ജയിലിൽ പാർപ്പിക്കുന്നത് സുരക്ഷിതമല്ലെന്നും അഭിഭാഷകൻ കോടതിയിൽ ചൂണ്ടികാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.