സുശാന്തിൻെറ മരണം: റിയയെ ചോദ്യം ചെയ്തത് 10 മണിക്കൂർ; വീണ്ടും വിളിപ്പിച്ച് സി.ബി.ഐ
text_fields
മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജപുത്തിെൻറ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രവർത്തിയെ സി.ബി.ഐ 10 മണിക്കൂർ ചോദ്യം ചെയ്തു. ചില വിഷയങ്ങളിലുണ്ടായ അവ്യക്തത നീക്കാൻ വീണ്ടും ഹാജരാകാനും റിയക്ക് നോട്ടീസ് നൽകി. ശനിയാഴ്ച 10.30ന് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണമെന്നാണ് നിർദേശം.
ഒരു വർഷത്തോളം സുശാന്തുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന റിയ ജൂൺ എട്ടിന്(സുശാന്ത് മരിക്കുന്നതിന് ആറ് ദിവസം മുമ്പ്) വീട് വിട്ടുപോയതെന്തിനാണ്, ഒരുമിച്ച് താമസിച്ചിരുന്ന ഇവർ സുശാന്തിെൻറ ഫ്ലാറ്റിൽ നിന്നും പോകാനുണ്ടായ കാരണം, പോയശേഷം സുശാന്തുമായുള്ള ആശയവിനിമയം, സുശാന്തിെൻറ കുടുംബുമായുള്ള ബന്ധം, സുഹൃത്തുക്കളുമായുള്ള ബന്ധം തുടങ്ങി പത്ത് പ്രധാന ചോദ്യങ്ങളാണ് വെള്ളിയാഴ്ച ചോദ്യം ചെയ്യലിൽ സി.ബി.ഐ ഉന്നയിച്ചതെന്ന് റിപ്പോർട്ടുണ്ടായിരുന്നു.
റിയയെ കുടാതെ സഹോദരൻ ഷോയിക് ചക്രവർത്തി, സുശാന്തിെൻറ സുഹൃത്ത് സിദ്ധാർഥ് പിത്താനി എന്നിവരെയും ഏജൻസി ചോദ്യം ചെയ്തിരുന്നു. സുശാന്തിെൻറ വീട്ടുജോലിക്കാരെയും മാനേജർമാരെയും നേരത്തെ ചോദ്യം ചെയ്തിരുന്നു.
സുശാന്തിെൻറ മരണം ഒന്നിലധികം ഏജൻസികൾ അന്വേഷിക്കുന്നതിനാലും അതിലെല്ലാം തന്നെയും കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തതിയതും മാനസികമായി ഏറെ വിഷയമുണ്ടാക്കുന്നതായി റിയ ചക്രവർത്തി പറഞ്ഞിരുന്നു. മാധ്യമങ്ങൾ കുടുംബാംഗങ്ങളെ വരെ വേട്ടയാടുന്നുെവന്നും അവർ ആരോപിച്ചിരുന്നു. സി.ബി.ഐ, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി), നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) എന്നീ ഏജൻസികളാണ് സുശാന്തിെൻറ മരണവുമായി ബന്ധപ്പെട്ട വ്യത്യസ്ത പരാതികളിൽ അന്വേഷണം നടത്തുന്നത്.
സുശാന്തിെൻറ അക്കൗണ്ടിൽ നിന്ന് റിയയും കുടുംബവും ചേർന്ന് കോടികളുടെ ഇടപാട് നടത്തിയെന്ന കേസിലാണ് ഇ.ഡി സന്വേഷണം നടത്തുന്നത്. റിയ മയക്കുമരുന്ന് ഇടപാട് നടന്നിട്ടുണ്ടോയെന്നതിനെ കുറിച്ചും സി.ബി.ഐ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ പരാതിയിൽ അന്വേഷണത്തിനായി ഇ.ഡി പിടിച്ചെടുത്ത റിയ ചക്രവർത്തിയുടെ ഫോണിൽ നിന്ന് കണ്ടെടുത്ത ചില വാട്ട്‌സ്ആപ്പ് ചാറ്റുകൾ സി.ബി.ഐ സംഘത്തിന് കൈമാറിയിരുന്നു. തുടർന്ന് റിയക്കെതിരെ നാർക്കോട്ടിക്സ് ബ്യൂറോ കേസെടുത്തിരുന്നു.
ജൂൺ 14 നാണ് സുശാന്ത് സിങ് രജ്പുത്തിനെ ബാന്ദ്രയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം, സാക്ഷി മൊഴികൾ എന്നിവയുടെ അടിസ്ഥാനത്തിൽ നടേൻറത് ആത്മഹത്യയാെണന്ന് മുംബൈ പൊലീസ് അറിയിച്ചു. എന്നാൽ നടെൻറ പിതാവ് പാട്നയിൽ നൽകിയ പരാതിയിൽ ബിഹാർ പൊലീസ് കേസെടുക്കുകയും പിന്നീട് അന്വേഷണം സി.ബി.ഐക്ക് കൈമാറുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.