രണ്ടാം വാരത്തിൽ റൈഫിൾ ക്ലബ്ബ്; ചിത്രം ആകെ നേടിയത്...
text_fieldsപ്രഖ്യാപനം മുതൽ വാർത്തകളിൽ ഇടംപിടിച്ച ചിത്രമാണ് ആഷിഖ് അബുവിന്റെ റൈഫിൾ ക്ലബ്ബ്. ക്രിസ്തുമസ് റിലീസായി ഡിസംബർ 19 ന് തിയറ്ററുകളിലെത്തിയ ചിത്രം മികച്ച സ്വീകാര്യത നേടി പ്രദർശനം തുടരുകയാണ്.
ഇപ്പോഴിതാ വൻ താരനിര അണിനിരന്ന ആഷിഖ് അബു ചിത്രം 30 കോടിയിലേക്ക് അടുക്കുകയാണ്. 13.33 കോടിയാണ് ചിത്രത്തിന്റെ ഇന്ത്യൻ നെറ്റ് കളക്ഷൻ . അതേസമയം, ഗ്രോസ് കളക്ഷൻ 15.72 കോടിയാണ് . ചിത്രം ഇപ്പോൾ 30 കോടിയിലേക്ക് പതിയെ കുതിക്കുകയാണ്. വരും ദിവസങ്ങളിൽ തന്നെ സിനിമ 30 കോടി കടക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.
ആഷിഖ് അബു തന്നെയാണ് റൈഫിൾ ക്ലബ്ബിനായി കാമറ ചലിപ്പിച്ചിരിക്കുന്നത്. വിജയരാഘവൻ, റാഫി, വിനീത് കുമാർ, സുരേഷ് കൃഷ്ണ, ഹനുമാന്‍ കൈന്‍ഡ്, സെന്ന ഹെഗ്‌ഡെ, വിഷ്ണു അഗസ്ത്യ, ദർശന രാജേന്ദ്രൻ, ഉണ്ണിമായ പ്രസാദ്, സുരഭി ലക്ഷ്മി, പ്രശാന്ത് മുരളി, നടേഷ് ഹെഗ്‌ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കർ, നിയാസ് മുസലിയാർ, റംസാൻ മുഹമ്മദ്, നവനി ദേവാനന്ദ്, പരിമള്‍ ഷായ്സ്, സജീവ് കുമാർ, കിരൺ പീതാംബരൻ, ഉണ്ണി മുട്ടത്ത്, ബിബിൻ പെരുമ്പിള്ളി, ചിലമ്പൻ എന്നിങ്ങനെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്.
ദിലീഷ് നായർ, ശ്യാം പുഷ്കരൻ, സുഹാസ് എന്നിവർ ചേർന്നാണ് റൈഫിൾ ക്ലബ്ബിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് . മായാനദിക്ക് ശേഷം ആഷിഖ് അബു, ശ്യാം പുഷ്കരൻ, ദിലീഷ് നായർ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 'മഞ്ഞുമ്മല്‍ ബോയ്‌സി'ലൂടെ വലിയ ജനപ്രീതി നേടിയ അജയൻ ചാലിശ്ശേരിയാണ് റൈഫിൾ ക്ലബ്ബിന്‍റെ പ്രൊഡക്ഷൻ ഡിസൈനർ.ഒ പി എം സിനിമാസിന്‍റെ ബാനറിൽ ആഷിഖ് അബു, വിൻസന്‍റ് വടക്കൻ, വിശാൽ വിൻസന്‍റ് ടോണി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.