'പണ്ട് മോദിയിൽ നിന്ന് കോടികൾ വാങ്ങി ട്വീറ്റിട്ടിരുന്നു'; പെട്രോൾ വില വർധനയിൽ മൗനം തുടരുന്ന ബച്ചനെതിരെ ആഞ്ഞടിച്ച് ആർ.ജെ.ഡി
text_fieldsരാജ്യത്ത് ഇന്ധനവില സെഞ്ച്വറിയടിച്ച് കുതിച്ചുയരുേമ്പാഴും മൗനം തുടരുന്ന ബോളിവുഡിെൻറ ബിഗ് ബി അമിതാബ് ബച്ചനെതിരെ രൂക്ഷ വിമർശനവുമായി രാഷ്ട്രീയ ജനതാ ദൾ (ആർ.ജെ.ഡി). ഒമ്പത് വർഷങ്ങൾക്ക് മുമ്പ് യു.പി.എ സർക്കാരിെൻറ ഭരണകാലത്ത് പെട്രോൾ - ഡീസൽ വില വർധനക്കെതിരെ ട്വിറ്ററിലൂടെ പ്രതികരിച്ച ബച്ചൻ, ഇപ്പോൾ മൗനം പാലിക്കുന്നതിനെ ആർ.ജെ.ഡി ചോദ്യം ചെയ്തു. ഒൗദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ ബച്ചെൻറ പഴയ ട്വീറ്റുകളുടെ സ്ക്രീൻഷോട്ടുകളും ആർ.ജെ.ഡി പങ്കുവെച്ചിട്ടുണ്ട്.
രണ്ട് രൂപയുടെ മെഗാസ്റ്റാർ, മോദിയിൽ നിന്ന് കോടികൾ വാങ്ങി ഒരുകാലത്ത് ട്വീറ്റുകളിട്ടിരുന്നു... എന്നാലിപ്പോൾ നാണമില്ലാത്ത ആ നാവിന് പൂട്ടിട്ടിരിക്കുകയാണ്... 'താങ്കൾക്ക് കണ്ണാടിയിൽ സ്വന്തം മുഖം നോക്കാൻ സാധിക്കുന്നുണ്ടോ..? ദരിദ്രരും കൃഷിക്കാരും മധ്യവർഗവും മരിക്കുകയാണ്... ഇപ്പോഴെങ്കിലും ട്വീറ്റ് ചെയ്യൂ. -ആർ.ജെ.ഡി ട്വീറ്റ് ചെയ്തു. അതേസമയം, മഹാനടനെതിരെ മോശമായ ഭാഷയുപയോഗിച്ചു എന്ന് കാട്ടി നിരവധിയാളുകളാണ് ട്വീറ്റിന് മറുപടിയുമായി എത്തിയത്.
दो कौड़ी का महानायक मोदी से करोड़ों लेकर ट्वीट करता था अब बेशर्म की ज़ुबान पर ताला जड़ दिया गया है।@SrBachchan - क्या आइने में चेहरा देखने लायक है? गरीब, किसान और मध्यम वर्ग मर रहा है अब तो ट्वीट कर दे मर्द? pic.twitter.com/pc0sMixPTx
— Rashtriya Janata Dal (@RJDforIndia) June 27, 2021
2012മേയ് 24ന് പെട്രോളിന് 7.50 രൂപ വർധിപ്പിച്ചപ്പോഴായിരുന്നു ബച്ചന്‍റെ പ്രതിഷേധ ട്വീറ്റ്. അന്ന് ലിറ്ററിന് 63 രൂപയായാണ് ഉയർന്നത്. പെട്രോൾ പമ്പ് ജീവനക്കാരനും ഇന്ധനം നിറക്കാനെത്തിയ മുംബൈക്കാരനും തമ്മിലുള്ള സംഭാഷണമെന്ന രൂപേണയായിരുന്നു ബച്ചന്‍റെ ട്വീറ്റ്. ട്വീറ്റിന്‍റെ പൂർണ രൂപം: ''ടി. 753. പെട്രോളിന് 7.5 രൂപ വർധിച്ചിരിക്കുന്നു. പെട്രോൾ പമ്പ് ജീവനക്കാരൻ: എത്ര രൂപക്ക് അടിക്കണം? മുംബൈക്കാരൻ: സഹോദരാ, ഒരു രണ്ട് -നാല് രൂപക്ക് കാറിന്‍റെ മേലെ തളിച്ചാൽ മതി. ഇത് കത്തിച്ചു കളയാം..!!''. അന്ന് ഏറെ പേർ ഏറ്റുപിടിച്ച ട്വീറ്റ് രണ്ടാം യു.പി.എ സർക്കാറിനെതിരെ ജനവികാരം ആളിക്കത്തിക്കാൻ സഹായിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.