ബിഗ് ബിയുടെ ആഡംബര ബംഗ്ലാവിെൻറ ഒരു ഭാഗം പൊളിച്ചുമാറ്റാൻ ബി.എം.സി
text_fieldsമുംബൈ: അമിതാഭ് ബച്ചെൻറ ജുഹുവിലുള്ള ആഡംബര ബംഗ്ലാവ് 'പ്രതീക്ഷ'യുടെ ഒരു ഭാഗം മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബി.എം.സി) പൊളിച്ചുമാറ്റിയേക്കുമെന്ന് റിപ്പോർട്ട്. 2017ൽ റോഡ് വീതികൂട്ടൽ നിയമപ്രകാരം നൽകിയ നോട്ടീസിെൻറ തുടർനടപടികൾ ബി.എം.സി ആരംഭിച്ചതായും ബംഗ്ലാവിെൻറ ഒരു ഭാഗം ഉടൻ തന്നെ പൊളിച്ചുനീക്കുമെന്നും എ.എൻ.െഎയുടെ റിപ്പോർട്ടിൽ പറയുന്നു.
ബച്ചനെ കൂടാതെ സംവിധായകൻ രാജ്കുമാർ ഹിറാനിയടക്കമുള്ള മറ്റ് ആറ് പേർക്ക് കൂടി ബി.എം.സി 2017ൽ നോട്ടീസ് നൽകിയിരുന്നതായും എന്നാൽ, അതിൽ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും ഇപ്പോഴത്തെ കൗൺസിലർ എ.എൻ.െഎയോട് പ്രതകരിച്ചു. ''നോട്ടീസ് നൽകിയിട്ടും എന്തുകൊണ്ടാണ് അതിൽ നടപടിയെടുക്കാത്തത്...? സാധാരണക്കാരെൻറ ഭൂമിയായിരുന്നെങ്കിൽ ബി.എം.സി പെട്ടന്ന് തന്നെ ഏറ്റെടുക്കുമായിരുന്നു... നോട്ടീസ് നൽകിയിട്ടുണ്ടെങ്കിൽ റോഡ് വീതികൂട്ടൽ പദ്ധതിക്ക് അപ്പീൽ അവശ്യമില്ലെന്നും'' കൗൺസിലർ കൂട്ടിച്ചേർത്തു.
റോഡ് വീതികൂട്ടുന്നതിന് പൊളിച്ചുനീക്കേണ്ട കെട്ടിടത്തിെൻറ കൃത്യമായ ഭാഗം നിർണയിക്കാൻ കോർപ്പറേഷൻ നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, പദ്ധതിക്കാവശ്യമായ മറ്റ് പ്ലോട്ടുകൾ കോർപ്പറേഷൻ ഏറ്റെടുത്തിരുന്നു.
ബച്ചന്‍ ജൂഹുവില്‍ വാങ്ങിയ ആദ്യത്തെ ബംഗ്ലാവാണ് പ്രതീക്ഷ. പിതാവായ ഡോ. ഹരിവൻഷ് റായ് ബച്ചന്‍, മാതാവായ തേജി ബച്ചന്‍ എന്നിവരോടൊപ്പം അദ്ദേഹം അവിടെ താമസിച്ചിരുന്നു. മകൻ അഭിഷേക് ബച്ചെൻറയും ഐശ്വര്യ റായിയുടെയും വിവാഹം 2007ല്‍ നടന്നത് അവിടെ വച്ചായിരുന്നു. ബച്ചന് പ്രതീക്ഷ എന്ന മാളിക കൂടാതെ മുംബൈയില്‍ ജല്‍സ, ജനക്, വത്സ തുടങ്ങിയ അഞ്ച് ബംഗ്ലാവുകള്‍ കൂടിയുണ്ട്. നഗരത്തിലെ മറ്റ് സമ്പന്ന മേഖലകളിലായി നിരവധി ഫ്ളാറ്റുകളും, ഉത്തര്‍പ്രദേശ്, ബീഹാര്‍, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ ഫാം ഹൗസുകളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.