'റോക്കട്രി: ദ നമ്പി ഇഫക്ട്' ജൂലൈ ഒന്നിന് തീയറ്ററുകളിൽ; ചാരക്കേസെന്ന കുപ്രസിദ്ധ നാടകത്തിന് ചുരുളഴിയും
text_fieldsകൊച്ചി: കുപ്രസിദ്ധമായ ചാരക്കേസിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന 'റോക്കട്രി: ദ നമ്പി ഇഫക്ട്' ജൂലൈ ഒന്നിന്ന് തീയറ്ററുകളിലെത്തും. ബോളിവുഡിലും കോളിവുഡിലും സൂപ്പർ സ്റ്റാറായ ആർ. മാധവനാണ് സിനിമയിൽ നമ്പി നാരായണനായി എത്തുന്നത്. മാധവൻ തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും രചനയും നിർവഹിച്ചിട്ടുള്ളത്. സംവിധായകനായ പ്രജേഷ് സെൻ തയ്യാറാക്കിയ 'ഓർമ്മകളുടെ ഭ്രമണ പഥം' എന്ന നമ്പി നാരായണന്റെ ആന്മകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.
പ്രമുഖ മലയാളി വ്യവസായി ഡോ: വർഗീസ് മൂലന്റെ വർഗീസ് മൂലൻ പിക്ച്ചേഴ്സും ആർ. മാധവന്റെ ട്രൈകളർ ഫിലിംസും ഹോളിവുഡ് പ്രൊഡക്ഷൻ കമ്പനിയായ27th ഇൻവെസ്‌റ്റ്‌മെന്റ്സും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സിനിമ തിയേറ്ററിൽ തന്നെ റിലീസ് ചെയ്യണമെന്ന വാശിയാണ് കാത്തിരിക്കാൻ തീരുമാനമെടുത്തതെന്ന് ഡോ. വർഗീസ് മൂലൻ പറഞ്ഞു. രാഷ്ട്രീയ ചായ്‍വില്ലാതെ ഒരു ശാസ്ത്രജ്ഞന്റെ ജീവിത കഥ പറയുകയാണ് ചിത്രമെന്ന് കോ-ഡയറക്ടർ പ്രജേഷ് സെൻ പറഞ്ഞു.
ഇന്ത്യ, ഫ്രാൻസ്, അമേരിക്ക, കാനഡ, ജോർജിയ, സെർബിയ, റഷ്യ എന്നീ രാജ്യങ്ങളിലാണ് ചിത്രീകരണം നടന്നത്. ടെയ് ലറിന് ലഭിച്ച വൻ സ്വീകരണം ചിത്രത്തിന് വലിയ സ്വീകാര്യത ഉണ്ടാക്കുമെന്ന പ്രതീക്ഷയാണ് നൽകുന്നതെന്ന് ഡോ: വർഗീസ് മൂലൻ പറഞ്ഞു. ബോളിവുഡ് മെഗാസ്റ്റാർ ഷാരൂഖ് ഖാന്റെ ചിത്രത്തിലുടനീളമുള സാന്നിധ്യം ലോകമാർക്കറ്റിൽ ചിത്രത്തിന് ഗുണം ചെയ്യുമെന്ന് പ്രജേഷ് സെൻ പറഞ്ഞു. പ്രമുഖ വിതരണ കനനികളായ യുഎഫ് ഒ, ഫാർസ് ഫിലിംസ് എന്നിവരാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.