വൈറ്റ് റൂം ടോർച്ചർ ചർച്ച സജീവമാക്കി റോഷാക്കിന്റെ പുതിയ പോസ്റ്റർ
text_fieldsമമ്മൂട്ടിക്കമ്പനിയുടെ നിർമാണത്തിൽ നിസാം ബഷീർ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ 'റോഷാക്കിന്റെ' പുതിയ പോസ്റ്റർ പുറത്ത്. വെളുത്ത റൂമിൽ കൈകാലുകൾ ബന്ധിച്ചിരിക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററിലുള്ളത്.
വേഫെറർ ഫിലിംസാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്. കൊച്ചിയിലും ദുബൈയിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തീകരിച്ചത്.
മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അഡ്വേഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ, ഇബ്‌ലീസ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ സമീർ അബ്ദുളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
പേര് പ്രഖ്യാപിച്ചത് മുതൽ കേരളത്തിലെ സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് റോഷാക്ക്. എന്താണ് ചിത്രത്തിൽ ഒളിപ്പിച്ച് വെച്ചിരിക്കുന്നതെന്ന ആകാംക്ഷയാണ് പ്രേക്ഷകർക്ക്. ട്രെയിലറിലും കാര്യമായി ഒന്നും വെളിപ്പെടുത്തുന്നില്ല. ചിത്രത്തിന്റെതായി പുറത്തുവന്ന രണ്ട് പോസ്റ്ററുകളും കേരളത്തിൽ തരംഗമായിരുന്നു. മുഖംമൂടി ധരിച്ച മമ്മൂട്ടിയായിരുന്നു ആദ്യ പോസ്റ്ററിൽ. പാറക്കെട്ടുകൾക്കു മുകളിൽ ചുവന്ന ഷർട്ടും കറുത്ത പാന്റും ഷൂസും ധരിച്ച് കിടക്കുന്ന മമ്മൂട്ടിയെയാണ് രണ്ടാമത്തെ പോസ്റ്ററിൽ കാണാനാകുക. പാറയ്ക്ക് മനുഷ്യമുഖവുമുണ്ടായിരുന്നു.
കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീറും ഭീഷ്മ പർവ്വം എന്ന ബ്ലോക്ബസ്റ്റർ ഹിറ്റിന് ശേഷം മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും റോഷാക്കിനുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.