'പണ്ട് കുറേ ഫ്രോഡ് കളിച്ചു നടന്നതാ, ഇനി പറ്റില്ല'; മഹാറാണിയുടെ ടീസര്‍ പുറത്ത്
text_fieldsസംവിധായകന്‍ ജി.മാര്‍ത്താണ്ഡന്റെ ഏറ്റവും പുതിയ ചിത്രമായ 'മഹാറാണി'യുടെ രസകരമായ ടീസര്‍ പുറത്തിറങ്ങി. ഒരു മുഴുനീള ഹാസ്യ ചിത്രമാണെന്ന എല്ലാ സൂചനകളും നല്‍കിക്കൊണ്ടാണ് ചിത്രത്തിന്റെ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഓണക്കാലത്ത് പുറത്തിറങ്ങിയ മഹാറാണിയിലെ 'ചതയദിന പാട്ട്' ശ്രദ്ധിക്കപ്പെട്ടതോടെ പ്രേക്ഷകര്‍ക്കിടയില്‍ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ വര്‍ദ്ധിച്ചിരുന്നു. ഇപ്പോള്‍ പുറത്തിറങ്ങിയ ടീസറിനെയും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. 'ഇഷ്ക്', 'അടി' എന്നീ ചിത്രങ്ങളുടെ രചയിതാവായ രതീഷ് രവി തിരക്കഥയൊരുക്കിയ ചിത്രം എസ് ബി ഫിലിംസിന്റെ ബാനറില്‍ സുജിത് ബാലനാണ് നിര്‍മ്മിച്ചിരിക്കുന്നത്. എന്‍.എം. ബാദുഷ സഹനിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നു. മഹാറാണി നവംബര്‍ 24-നാണ് തീയറ്ററുകളിലെത്തുക.
റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ഗോകുലന്‍, കൈലാഷ്, അശ്വത് ലാല്‍, അപ്പുണ്ണി ശശി, ഉണ്ണി ലാലു, ആദില്‍ ഇബ്രാഹിം, രഘുനാഥ് പലേരി, പ്രമോദ് വെളിയനാട്, നിഷാ സാരംഗ്, സ്മിനു സിജോ, ശ്രുതി ജയന്‍, ഗൗരി ഗോപന്‍, പ്രിയ കോട്ടയം, സന്ധ്യ മനോജ് തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊപ്പം മറ്റനേകം അഭിനേതാക്കളും ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്.
ഛായാഗ്രഹണം - എസ്. ലോകനാഥന്‍, സംഗീതം - ഗോവിന്ദ് വസന്ത, ഗാനരചന - രാജീവ് ആലുങ്കല്‍, അന്‍വര്‍ അലി, പശ്ചാത്തലസംഗീതം - ഗോപി സുന്ദര്‍, എഡിറ്റിംഗ് - നൗഫല്‍ അബ്ദുള്ള, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - സില്‍ക്കി സുജിത്ത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സുധര്‍മ്മന്‍ വള്ളിക്കുന്ന്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് - സക്കീര്‍ ഹുസൈന്‍, പ്രൊഡക്ഷന്‍ മാനേജര്‍ - ഹിരന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവന്‍, മനോജ് പന്തായില്‍, ക്രിയേറ്റീവ് കണ്‍ട്രോളര്‍ - ബൈജു ഭാര്‍ഗവന്‍, ഷിഫാസ് അഷറഫ്, അസോസിയേറ്റ് ഡയറക്ടര്‍ - സജു പൊറ്റയില്‍ക്കട, ആര്‍ട്ട് ഡയറക്ടര്‍ - സുജിത് രാഘവ്, മേക്കപ്പ് - ജിത്ത് പയ്യന്നൂര്‍, വസ്ത്രാലങ്കാരം - സമീറ സനീഷ്, സ്റ്റില്‍സ് - അജി മസ്കറ്റ്, ശബ്ദലേഖനം - എം.ആര്‍. രാജാകൃഷ്ണന്‍, സംഘട്ടനം - മാഫിയാ ശശി, പി.സി. സ്റ്റണ്ട്സ്, നൃത്തം - ദിനേശ് മാസ്റ്റര്‍, പി.ആര്‍.ഒ - ആതിരാ ദില്‍ജിത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - ഒബ്സ്ക്യുറ എന്റര്‍ടൈന്‍മെന്റ്സ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.