തമിഴ് നടൻ വടിവേലു ബി.ജെ.പിയിൽ ചേരുമെന്ന് അഭ്യൂഹം
text_fieldsചെന്നൈ: പ്രശസ്ത തമിഴ് ഹാസ്യനടൻ വടിവേലു ബി.ജെ.പിയിൽ ചേരുമെന്നു അഭ്യൂഹം. നിരോധനം മൂലം കുറച്ചുകാലം അഭിനയരംഗത്ത് നിന്ന് വിട്ടുനിന്ന നടൻ സിനിമകളിൽ സജീവമാകാനിരിക്കെയാണ് രാഷ്ട്രീയ പാർട്ടിയിൽ ചേരുമെന്ന അഭ്യൂഹം ശക്തമായിരിക്കുന്നത്. പാർട്ടിയോ നടനോ ഇതേക്കുറിച്ച് പരസ്യമായി പ്രതികരിച്ചിട്ടില്ല. എങ്കിലും തൽക്കാലം സിനിമയിൽ സജീവമാകാനാണ് ഉദ്ദേശിക്കുന്നത് എന്നാണ് അടുത്ത സുഹൃത്തുക്കളോട് വടിവേലു പറഞ്ഞത്.
വടിവേലു മുൻ തിരഞ്ഞെടുപ്പുകളിൽ ഡി.എം.കെയെ പിന്തുണച്ച് പ്രചാരണം നടത്തിയിരുന്നു. പിന്നീട് രാഷ്ട്രീയ രംഗത്തോട് താൽപര്യം കാണിച്ചിട്ടില്ല. 2017ൽ വിജയ് നായകനായ മെർസലിലാണ് താരം അവസാനമായി അഭിനയിച്ചത്. മിഷ്ക്കിന്‍ സംവിധായകനായ ചിമ്പു ചിത്രത്തിൽ വടിവേലു ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സിനിമാതാരങ്ങളെ പാർട്ടിയിൽ എത്തിക്കാനുള്ള ശ്രമം ബി.ജെ.പി തുടരുകയാണ്. ഗൗതമി, നമിത, രാധാരവി എന്നിവർ പാർട്ടി സംസ്ഥാന നിർവാഹക സമിതിയംഗങ്ങളാണ്. കോൺഗ്രസ് ദേശീയ വക്താവായിരുന്ന ഖുഷ്ബു ഈയിടെ ബി.ജെ.പിയിൽ ചേർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.