Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസാഗർ സൂര്യ-ജുനൈസ്...

സാഗർ സൂര്യ-ജുനൈസ് കോംബോ വീണ്ടും; സജിൽ മമ്പാടിന്‍റെ 'ഡർബി' ആരംഭിച്ചു

text_fields
bookmark_border
സാഗർ സൂര്യ-ജുനൈസ് കോംബോ വീണ്ടും; സജിൽ മമ്പാടിന്‍റെ ഡർബി ആരംഭിച്ചു
cancel

ആക്ഷന് ഏറെ പ്രാധാന്യം നൽകി ഒരുക്കി മികച്ച അഭിപ്രായം നേടിയ കടകൻ എന്ന ചിത്രത്തിനു ശേഷം സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന ഡർബി എന്ന ചിത്രത്തിന് ആരംഭം കുറിച്ചു. ഡിമാൻസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ മൺസൂർ അബ്ദുൾറസാഖ്, ദീപാ മൺസൂർ എന്നിവരാണ് ചിത്രം നിർമിക്കുന്നത്.

കൊച്ചിയിലെ ക്രൗൺ പ്ലാസാ ഹോട്ടലിൽ നടന്ന ചടങ്ങിലൂടെയാണ് ആരംഭം കുറിച്ചത്. വലിയൊരു സംഘം ചലച്ചിത്ര പ്രവർത്തകർ, അണിയറ പ്രവർത്തകർ എന്നിവരുടെ സാന്നിധ്യത്തിൽ പ്രശസ്ത നടന്മാരായ ഹരിശ്രീ അശോകൻ, ജോണി എന്നിവർ ആദ്യ ഭദ്രദീപം തെളിയിച്ചു. പിന്നീട് മറ്റ് അഭിനേതാക്കളും, അണിയറ പ്രവർത്തകരും ചേർന്ന് പൂർത്തികരിച്ചു.

നിർമാതാവ് മൺസൂർ അബ്ദുൾ റസാഖും ദീപാ മൺസൂറുമാണ് സ്വിച്ചോൺ കർമം നിർവഹിച്ചത്. സംവിധായകരായ സലാം ബാപ്പു, സാജിത് യാഹ്യ, ജോണി ആന്‍റണി, ഹരിശ്രീ അശോകൻ, സാഗർ സൂര്യ, ജുനൈസ് യു.പി, കൊല്ലം ഷാഫി, എൻ.എം.ബാദുഷ, ഹക്കീംഷ. മണികണ്ഠൻ ആചാരി, എന്നിവർ സംസാരിച്ചു.

കാമ്പസ് പശ്ചാത്തലത്തിലൂടെ ന്യൂജൻ ഫൺ ആക്ഷൻ മൂവിയായിട്ടാണ് ചിത്രത്തിന്‍റെ അവതരണം. മത്സരം എന്നാണ് ഡർബി എന്ന വാക്കിന്‍റെ അർഥം. രണ്ടു ഗ്രൂപ്പുകൾ തമ്മിലുള്ള മത്സരമാണ് ചിത്രത്തിൽ. മാസ് എന്‍റർടൈനർ തന്നെയായിരിക്കും ചിത്രം.

പണി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ സാഗർ സൂര്യ ജുനൈസ്, അനു എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. അമീൻ, ഫഹസ്ബിൻ റിഫാ, റിഷി എൻ.കെ, ജോണി ആന്‍റണി, ഹരിശ്രീ അശോകൻ, അബു സലിം, തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

സംഗീത പ്രാധാന്യമേറിയ ഈ ചിത്രത്തിലെ സംഗീതമൊരുക്കുന്നത് അശ്വിൻ ആര്യനാണ്. മേയ് ആറു മുതൽ ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിക്കും.

കഥ ഫായിസ് ബിൻ റിഫാഇ, സമീർ ഖാൻ. തിരക്കഥ -- സുഹ്റു സുഹറ, അമീർ സുഹൈൽ. ഛായാഗ്രഹണം - ജസ്സിൻ ജലീൽ

എഡിറ്റിങ് - ജെറിൻ കൈതക്കാട്. കലാസംവിധാനം - കോയാസ്. മേക്കപ്പ് -റഷീദ് അഹമ്മദ്. കോസ്റ്റ്യാം - ഡിസൈൻ- നിസ്സാർ റഹ്മത്ത്. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - ജമാൽ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ബിച്ചു. അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - വിനീഷ്, അജ്മീർ ബഷീർ. സംഘട്ടനം - തവസി രാജ , ഫീനിക്സ് പ്രഭു. പ്രൊഡക്ഷൻ മാനേജർ - ആഷിഖ്.

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ആന്‍റണി കുട്ടമ്പുഴ. പ്രൊഡക്ഷൻ കൺട്രോളർ - നജീർ നാസിം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Movie NewsEntertainment NewsSagar Surya
News Summary - Sagar Surya-Junais combo is back; Sajil Mampad's 'derby'
Next Story
Freedom offer
Placeholder Image