സൈനയുടെ ജീവചരിത്ര സിനിമ; പരിണീതി ശരിക്കും തന്നെപ്പോലുണ്ടെന്ന് സൈന
text_fields
മുംബൈ: ബാഡ്മിന്റണിൽ ഇന്ത്യൻ യശസ്സ് വാനോളമുയർത്തിയ മുൻ ലോക ഒന്നാം നമ്പർ താരം സൈന നെഹ്വാളിന്റെ ജീവചരിത്രം സിനിമയായി എത്തുേമ്പാൾ അവരുടെ വേഷം ഭംഗിയാക്കിയ പരിണീതി ചോപ്രക്ക് കായിക താരത്തിന്‍റെ സ്നേഹവും അനുമോദനവും. വ്യാഴാഴ്ചയാണ് ചിത്രത്തിന്‍റെ ടീസർ പുറത്തെത്തിയത്. ഉടനീളം മനോഹരമായി റാക്കറ്റേന്തുന്ന പരിണീതി ശരിക്കും ചെറിയ ഞാൻ തന്നെയാണെന്ന് സൈന കുറിച്ചു. ''ഉദാത്തവും മനോഹരവുമാണിത്.. കൊച്ചു സൈനയായുള്ള വേഷം ശരിക്കും ഇഷ്ടമായി..'' സൈന ട്വിറ്ററിൽ കുറിച്ചു.
ബാഡ്മിന്റണിൽ വലിയ നേട്ടങ്ങൾക്കു മുമ്പിൽ വിയർത്ത ഇന്ത്യയുടെ യശസ്സ് വാനോളമുയർത്തിയ സൈനയുടെ ജീവിതവും കളിയുമാണ് സിനിമ ലോകത്തിനായി സമർപിക്കുന്നത്. മക്കളെ പഠിപ്പിച്ച് 18 വയസ്സിൽ വിവാഹം ചെയ്തയക്കാൻ മാതാപിതാക്കൾ പ്രേരിപ്പിച്ചിട്ടും പകരം റാക്കറ്റെടുക്കുകയായിരുന്നുവെന്ന് സൈനയുടെ വാക്കുകൾ സിനിമ ഉദ്ധരിക്കുന്നുണ്ട്.
അമോൽ ഗുപ്തെ സംവിധാനം ചെയ്ത 'സെയ്ന' മാർച്ച് 26ന് തിയറ്ററുകളിെലത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.