Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range 14 Nov 2022 1:36 PMUpdated On
date_range 14 Nov 2022 1:36 PM16 വർഷങ്ങൾക്ക് ശേഷം ആമിറും കജോളും; സംവിധാനം രേവതി, 'സലാം വെങ്കി' ട്രെയിലർ
text_fieldsbookmark_border
പ്രമുഖ നടിയും സംവിധായികയുമായ രേവതി, കജോളിനെ നായികയാക്കി ബോളിവുഡിൽ ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് 'സലാം വെങ്കി'. സുജാതയുടെയും (കജോൾ) മകൻ വെങ്കിയുടെയും (വിശാൽ ജെത്വ) കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ മനോഹരമായ ട്രെയിലർ ഇപ്പോൾ വലിയ ശ്രദ്ധ നേടുകയാണ്.
16 വർഷങ്ങൾക്ക് ശേഷം ആമിർ ഖാനും കജോളും ഒരുമിക്കുന്ന ചിത്രം കൂടിയാണ് സലാം വെങ്കി. ആമിർ അതിഥി താരമായാണ് എത്തുന്നത്. ട്രെയിലറിന്റെ അവസാനം നടൻ പ്രത്യക്ഷപ്പെടുന്നുമുണ്ട്. ആമിറും കജോളും ഒരുമിച്ച 'ഫനാ' എന്ന ചിത്രം വലിയ വിജയമായി മാറിയിരുന്നു.
രാഹുൽ ബോസ്, പ്രകാശ് രാജ്, രാജീവ് ഖന്തേൽവാൽ, അഹാന കുമാര എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. ഡിസംബർ ഒമ്പതിനാണ് ചിത്രം റിലീസ് ചെയ്യുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story