'പ്രതിഷേധിക്കേണ്ടവർ പ്രതിഷേധിച്ചിരിക്കും, അതിന് രാഷ്ട്ര വരമ്പുകളില്ല'; കതിര് കാക്കുന്ന കർഷകർക്കൊപ്പമെന്ന് സലിം കുമാർ
text_fieldsഇന്ത്യയിൽ അണയാതെ ആളിപ്പടരുന്ന കർഷക പ്രക്ഷോഭത്തെ കുറിച്ച് ട്വീറ്റ് ചെയ്ത് ലോക പ്രശസ്ത പോപ് ഗായിക രിഹാനയും പ്രകൃതി പ്രവർത്തക ഗ്രെറ്റ തുൻബർഗും ആഗോളശ്രദ്ധ ക്ഷണിച്ചതോടെ രാജ്യത്ത് 'ഇന്ത്യ എഗെയ്ൻസ്റ്റ് പ്രൊപഗണ്ട' എന്ന ഹാഷ്ടാഗ് പ്രചരിപ്പിക്കുന്ന തിരക്കിലാണ് കേന്ദ്ര സർക്കാർ. അതിനായി ബോളിവുഡിലെയും കായിക രംഗത്തെയും സെലിബ്രിറ്റികളെ ഉപയോഗിക്കുകയും ചെയ്തു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ മറ്റുള്ളവർ ഇടപെടേണ്ട എന്ന രീതിയിലാണ് കേന്ദ്രം ക്യാെമ്പയിൻ ശക്തമാക്കുന്നത്.
എന്നാൽ, അതിനെതിരെ ശക്തമായ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ദേശീയ അവാർഡ് ജേതാവും മലയാളികളുടെ പ്രിയ ഹാസ്യതാരവുമായ സലിം കുമാർ. അമേരിക്കയിൽ ജോർജ് ഫ്ലോയിഡ് എന്ന കറുത്തവർഗക്കാരൻ ഒരു വെളുത്ത വർഗക്കാരനാൽ കൊല്ലപ്പെട്ടപ്പോൾ ഇന്ത്യക്കാരടക്കമുള്ള ലോകജനത അമേരിക്കക്കെതിരെ ശബ്ദിച്ചിരുന്നു. അന്ന് ഒരു അമേരിക്കകാരനും ബാഹ്യശക്തികളോട് കാഴ്ചക്കാരായ് നിന്നാൽ മതി എന്ന് പറഞ്ഞില്ല. അമേരിക്കകാർക്ക് നഷ്ടപെടാത്ത എന്താണ് റിഹാന്നയെയും, ഗ്രറ്റയെയും പോലുള്ള വിദേശ കലാകാരന്മാരും ആക്റ്റീവിസ്റ്റുകളും പ്രതിഷേധിച്ചപ്പോൾ നമ്മൾ ഭാരതീയർക്ക് നഷ്ടപെട്ടതെന്നും സലിം കുമാർ ഫേസ്ബുക്കിലിട്ട കുറിപ്പിൽ ചോദിച്ചു.
സലിം കുമാറിെൻറ ഫേസ്ബുക്ക് പോസ്റ്റ്
അമേരിക്കയിൽ വർഗ്ഗീയതയുടെ പേരിൽ ഒരു വെളുത്തവൻ തെൻറ മുട്ടുകാലുകൊണ്ട് ശ്വാസം മുട്ടിച്ചു കൊല്ലുന്ന കറുത്തവനായ ജോർജ് ഫ്ലോയിഡിെൻറ ദയനീയ ചിത്രം, മനസ്സാക്ഷി മരവിക്കാത്ത ലോകത്തെ ഏതൊരുവെൻറയും ഉള്ളു പിടയ്ക്കുന്നതായിരുന്നു. അതിനെതിരെ രാജ്യഭേദമന്യേ വർഗ്ഗഭേദമന്യേ എല്ലാവരും അമേരിക്കക്കെതിരെ പ്രതികരിച്ചു. ആക്കൂട്ടത്തിൽ നമ്മൾ ഇന്ത്യക്കാരും ഉണ്ടായിരുന്നു. അന്ന് ഒരു അമേരിക്കകാരനും ബാഹ്യശക്തികളോട് കാഴ്ചക്കാരായ് നിന്നാൽ മതി എന്ന് പറഞ്ഞില്ല. ഞങ്ങളുടെ രാജ്യത്തിെൻറ പ്രശ്നം പരിഹരിക്കാൻ ഞങ്ങൾക്കറിയാം എന്നും പറഞ്ഞില്ല.
പകരം ലോകപ്രതിഷേധത്തെ അവർ ഇരുകൈയും നീട്ടി സ്വാഗതം ചെയ്തു. അത് കൂടാതെ, അമേരിക്കൻ പോലീസ് മേധാവി മുട്ടുകാലിൽ ഇരുന്ന് പ്രതിഷേധക്കാരോട് മാപ്പ് പറയുന്നതും നമ്മൾ കണ്ടു.
അമേരിക്കകാർക്ക് നഷ്ടപെടാത്ത എന്താണ് റിഹാന്നയെയും, ഗ്രറ്റയെയും പോലുള്ള വിദേശ കലാകാരന്മാരും ആക്റ്റീവിസ്റ്റുകളും പ്രതിഷേധിച്ചപ്പോൾ നമ്മൾ ഭാരതീയർക്ക് നഷ്ടപെട്ടത്.
പ്രതിഷേധിക്കേണ്ടവർ പ്രതിഷേധിച്ചിരിക്കും. അതിനു രാഷ്ട്ര വരമ്പുകൾ ഇല്ല, രാഷ്ട്രിയ വരമ്പുകളില്ല, വർഗ്ഗ വരമ്പുകളില്ല, വർണ്ണ വരമ്പുകളില്ല.
എന്നും കതിര് കാക്കുന്ന കർഷകർക്കൊപ്പം.#IStandwithFarmers
#FarmersagainstPropagandistGovernment
#FarmerLivesMatter
അമേരിക്കയിൽ വർഗ്ഗീയതയുടെ പേരിൽ ഒരു വെളുത്തവൻ തന്റെ മുട്ടുകാലുകൊണ്ട് ശ്വാസം മുട്ടിച്ചു കൊല്ലുന്ന കറുത്തവനായ ജോർജ്...
Posted by Salim Kumar on Thursday, 4 February 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.