രൺബീർ മാത്രമല്ല വർഷങ്ങൾക്ക് മുമ്പെ സൽമാനും ആമിർ ഖാനും ഈ നേട്ടം സ്വന്തമാക്കിയിരുന്നു; മൂന്ന് ദിവസം 100 കോടി
text_fieldsകോവിഡിന് ശേഷം ബോളിവുഡ് സിനിമക്ക് അത്ര നല്ല കാലമല്ല. വലിയ പ്രതീക്ഷയോടെ എത്തിയ ചിത്രങ്ങളെല്ലാം തിയറ്ററുകളിൽ തകർന്ന് അടിയുകയായിരുന്നു. എന്നാൽ ഏറെ വിവാദങ്ങളോടെ എത്തിയ ബ്രഹ്മാസ്ത്ര ഇപ്പോൾ ബോളിവുഡിന് പുത്തൻ പ്രതീക്ഷ നൽകുകയാണ്. സെപ്റ്റംബർ 9 ന് പുറത്തെത്തിയ ചിത്രത്തിന് റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിൽ നിന്നും നല്ല അഭിപ്രായമാണ് ലഭിക്കുന്നത്.
വിവാദങ്ങളുടേയും ബഹിഷ്കരണാഹ്വാനങ്ങളുടേയും അകമ്പടിയോടെയാണ് ചിത്രം എത്തിയതെങ്കിലും ഇതൊന്നും ബ്രഹ്മാസ്ത്രയെ ബാധിച്ചിട്ടില്ല. നാല് ദിവസം കൊണ്ട് 200 കോടി ക്ലബ്ബിലാണ് ചിത്രം ഇടംപിടിച്ചിരിക്കുന്നത്. ഓപ്പണിങ് അവധി ദിനം അല്ലാതിരിന്നിട്ടും ആദ്യദിനം 75 കോടി രൂപയാണ് ബ്രഹ്മാസ്ത്ര സ്വന്തമാക്കിയത്. 400 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം മൂന്ന് ഭാഗങ്ങളിലായിട്ടാണ് എത്തുന്നത്. അടുത്ത സീസണിനായി കാത്തിരിക്കുകയാണ് ആരാധകർ.
ബോളിവുഡിലെ ഏറ്റവും ചെലവേറിയ ചിത്രമായ ബ്രഹ്മാസ്ത്ര മൂന്ന് ദിവസം കൊണ്ടാണ് 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചത്. എന്നാൽ ഇത് ബോളിവുഡിൽ ആദ്യത്തെ സംഭവമല്ല. 2015 ൽ പുറത്ത് ഇറങ്ങിയ സൽമാൻ ഖാൻ ചിത്രം ബജ്റംഗി ഭായ്ജാൻ മൂന്ന് ദിവസം കൊണ്ട് 101. 55 കോടി രൂപ നേടിയിരുന്നു. നടന്റെ ചിത്രങ്ങളായ സുൽത്താൻ(105.6 കോടി ), ടൈഗർ സിന്ദാഹെ (115 കോടി), റേസ് 3 (100.75 കോടി) ആമിർ ഖാന്റെ ദംഗൽ(10.4 കോടി), സഞ്ജു(119.35 കോടി) എന്നീ ചിത്രങ്ങളും മൂന്ന് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചത്.
ഏറെ പ്രതീക്ഷയോടെയാണ് ബ്രഹ്മാസ്ത്ര തിയറ്ററുകളിൽ എതക്തിയത് . ശിവ, ഇഷ എന്നീ കഥാപാത്രങ്ങളെയാണ് രൺബീർ കപൂറും ആലിയ ഭട്ടും അവതരിപ്പിച്ചത്. മൗനി റോയിയാണ് നെഗറ്റീവ് വേഷത്തിൽ എത്തിയത്. മികച്ച അഭിപ്രായമാണ് മൗനിയുടെ കഥാപാത്രത്തിന് ലഭിക്കുന്നത്. അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, നാഗാർജുന തുടങ്ങിയവരും ബ്രഹ്മാസ്ത്രയിൽ പ്രധാനവേഷത്തിൽ എത്തിയിരുന്നു. ഹിന്ദിയെ കൂടാതെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷയിലും ചിത്രം റിലീസ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.