മാസവും ലക്ഷങ്ങളാണ് പാവപ്പെട്ടവർക്ക് നൽകുന്നത്, പരോപകാരി;സൽമാനെക്കുറിച്ച് സുഹൃത്ത്
text_fieldsപാവപ്പെട്ടവരെ സഹായിക്കുന്ന കാര്യത്തിൽ നടൻ സൽമാൻ ഖാൻ യാതൊരു ഉപേക്ഷയും കാണിക്കാറില്ലെന്ന് അടുത്ത സുഹൃത്തും നടനുമായ വിന്ദു ദാരാ സിങ്. സിദ്ധാർഥ് കണ്ണനുമായുള്ള അഭിമുഖത്തിലാണ് സൽമാനുമായുളള സൗഹൃദത്തെക്കുറിച്ച് വിന്ദു പറഞ്ഞത്. പരോപകാരിയും എല്ലാ മാസവും ലക്ഷങ്ങളാണ് പാവപ്പെട്ടവർക്കായി നൽകുന്നതെന്നും താരം കൂട്ടിച്ചേർത്തു.
'ഇപ്പോഴും പിതാവ് നൽകുന്ന പൈസ കൊണ്ടാണ് സൽമാൻ ജീവിക്കുന്നത്. പലപ്പോഴും അദ്ദേഹത്തിന്റെ കൈകളിൽ പണം കാണാറില്ല. സൽമാന്റെ സഹായിയായ നദീമിന്റെ കൈകളിലാണ് പിതാവ് പണം ഏൽപ്പിക്കുന്നത്. പണ്ട് മുതലെ തുടങ്ങിയ പതിവാണിത്. അത് ഇപ്പോഴും തുടരുന്നു, അച്ഛൻ എന്ത് കൊടുത്താലും അത് 50,000 ആയാലും ഒരു ലക്ഷം ആയാലും സൽമാൻ അത് പാവപ്പെട്ടവർക്ക് വിതരണം ചെയ്യും. എല്ലാ മാസവും കുറഞ്ഞത് 25-30 ലക്ഷം രൂപയെങ്കിലും അദ്ദേഹം പാവപ്പെട്ടവർക്ക് നൽകാറുണ്ട്. അതിന്റെയൊക്കെ അനുഗ്രഹം ഇന്നും അദ്ദേഹത്തിനൊപ്പമുണ്ട്.
സൽമാൻ ഒരു അതിശയകരമായ വ്യക്തിയാണ്. പരോപകാരിയും, അത്ഭുതകരവുമായ വ്യക്തിയുമാണ്. ബീയിംഗ് ഹ്യൂമൻ ഓർഗനൈസേഷനൊക്കെ വളരെ വൈകിയാണ് വന്നത്. എത്ര പാവപ്പെട്ടവരെ ഈ പണം കൊണ്ട് സൽമാൻ സഹായിച്ചിട്ടുണ്ടെന്ന് ഊഹിക്കാൻ പോലും കഴിയില്ല.
വ്യായാമം പോലെ ഭക്ഷണക്കാര്യത്തിലും സൽമാൻ യാതൊരു വിട്ടുവീഴ്ചയും കാണിക്കാറില്ല. എന്നെ കണ്ടാണ് കൂടുതൽ വ്യായാമം ചെയ്യാൻ തുടങ്ങിയതെന്നാണ് സൽമാൻ പറയാറുള്ളത്. സൽമാൻ കഴിക്കുന്ന ഭക്ഷണം കണ്ടാൽ, 'ഭായ്, ആ ഭക്ഷണമെല്ലാം എവിടെ പോയി?' എന്ന ചോദിച്ചുപോകും. അതെല്ലാം 'ബേൺ' ചെയ്ത് കളയുമെന്നാണ് സൽമാൻ പറയുന്നത്. സത്യത്തിൽ, വൈകിട്ട്, അദ്ദേഹം അതു തന്നെയാണ് ചെയ്യുന്നത്'- വിന്ദു ദാരാ സിങ് പറഞ്ഞു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.